എസ്-400ന്റെ ടെക്‌നോളജി രേഖകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പാകിസ്താന്‍ സീക്രട്ട് ഏജന്റ് റഷ്യയില്‍ അറസ്റ്റില്‍

റഷ്യയുടെ നൂതന ആയുധ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറ്റ് സാങ്കേതികവിദ്യകളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഐഎസ്ഐ ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.

author-image
Biju
New Update
ter

മോസ്‌കോ : പാകിസ്താന് വന്‍ നാണക്കേട് സൃഷ്ടിച്ച ഐഎസ്‌ഐ സീക്രട്ട് ഏജന്റ് റഷ്യയില്‍ അറസ്റ്റില്‍. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400ന്റെ ടെക്‌നോളജി രേഖകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പാകിസ്താന്‍ സീക്രട്ട് ഏജന്റ് ആണ് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വെച്ച് പിടിയിലായത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ എസ്-400 നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഈ വ്യോമപ്രതിരോധ സംവിധാനത്തിന്റെ സാങ്കേതികവിദ്യ മോഷ്ടിക്കാന്‍ പാകിസ്താന്‍ ശ്രമം ആരംഭിച്ചിരുന്നത്.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ചാര ശൃംഖലയെ തുറന്നുകാട്ടുന്ന നടപടിയാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. റഷ്യയുടെ നൂതന ആയുധ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറ്റ് സാങ്കേതികവിദ്യകളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഐഎസ്ഐ ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.

ചൈന നല്‍കിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറില്‍ തെളിഞ്ഞതോടെയാണ് റഷ്യയുടെ വ്യോമ പ്രതിരോധ സാങ്കേതികവിദ്യ മോഷ്ടിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. എസ്-400 കൂടാതെ Mi-8AMTShV, Mi-8AMTShV (VA) സൈനിക ഗതാഗത ഹെലികോപ്റ്ററുകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും മോഷ്ടിക്കാന്‍ പാകിസ്താന്‍ ചാര ശൃംഖല ശ്രമം നടത്തിയതായി റഷ്യന്‍ അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആഗോളതലത്തില്‍ വന്‍ നാണക്കേടാണ് പാകിസ്താന് ഉണ്ടായിരിക്കുന്നത്.