ദില്ലി: ഇന്ത്യക്കെതിരെ വീണ്ടുംഭീഷണിയുമായിപാക്കിസ്ഥാൻ. ഇന്ത്യക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്നാണ്പാക്കിസ്ഥാന്റെ ഭീഷണി. റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലിയാണ്വേണ്ടിവന്നാൽ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് പ്രസ്താവനനടത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയിരുന്നു.
അതേ സമയം, സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെ വെല്ലുവിളിച്ചു കൊണ്ടുള്ള നിലപാടിലാണ് ഇന്ത്യ. ചിനാബ്, ഝെലം നദികളിലെ ഡാമുകളിൽ നിന്ന് പാകിസ്ഥാനിലേക്ക് ജലമൊഴുക്കുന്നത് ഇന്ത്യ കുറച്ചു. നദീജല കരാറിൽ ഇന്ത്യയുടെ തീരുമാനങ്ങൾക്ക് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളപൂർണ്ണ പിന്തുണ അറിയിച്ചു എന്നാണ് സൂചന.പാക്കിസ്ഥാനിൽനിന്നുള്ളഎല്ലാവിധഇറക്കുമതികൾക്കുംഐഡിയപൂർണ്ണഉപരോധംഏർപ്പെടുത്തിക്കഴിഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
