നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളാണെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള പാകിസ്താന്‍ വനിതയുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ക്രിസ്തുമസ് ട്രംപിനൊപ്പമാണ് മാതാവ് ആഘോഷിച്ചതെന്ന് യുവതി അവകാശപ്പെടുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനോട് തങ്ങളോട് താല്‍പര്യമില്ല അതിന്റെ ഫലമായി മാതാവിനെ തിരികെ പാകിസ്താനിലേക്ക് കൊണ്ടുവരേണ്ടി വന്നുവെന്നും യുവതി പറയുന്നു.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് വാര്‍ത്താസമ്മേളനം നടത്തിയാണ് യുവതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുവതിയെ പിന്തുണച്ചും പരിഹസിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് വരുന്നത്. ട്രംപ് എന്നെങ്കിലും പാകിസ്താനിലേക്ക് വന്നാല്‍ എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.