/kalakaumudi/media/media_files/2025/11/19/dd-11-2025-11-19-19-46-51.jpg)
ഇസ്ലാമാബാദ്: ചെങ്കോട്ടയ്ക്കു മുന്നില്‍ കാര്‍ പൊട്ടിത്തെറിച്ച് 15പേര്‍ മരിച്ച സംഭവത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന അവകാശവാദവുമായി പാക്ക് രാഷ്ട്രീയ നേതാവ്. പാക്ക് അധിനിവേശ കശ്മീരിലെ നേതാവായ ചൗധരി അന്‍വറുള്‍ ഹഖാണ് അസംബ്ലിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
''നിങ്ങള്‍ ബലൂചിസ്ഥാനെ രക്തത്തില്‍ മുക്കുന്നത് തുടര്‍ന്നാല്‍ ഞങ്ങള്‍ ഇന്ത്യയെ ചെങ്കോട്ട മുതല്‍ കശ്മീര്‍വരെ ആക്രമിക്കുമെന്നു മുന്‍പ് പറഞ്ഞിരുന്നു. ഞങ്ങള്‍ അത് ചെയ്തു... ഞങ്ങളുടെ ധൈര്യമുള്ള ആളുകള്‍ അത് ചെയ്തു''സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ചൗധരി അന്‍വറുള്‍ ഹഖ് പറയുന്നു. പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനം നടന്നത്.
റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. കശ്മീര്‍ പുല്‍വാമ സ്വദേശി ഡോ.ഉമര്‍ നബിയാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്. ഭീകരബന്ധമുള്ള ഇയാളുടെ സുഹൃത്തുക്കളായ ഡോക്ടര്‍മാരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
