അസിം മുനീര്‍ കോട്ടിട്ട ലാദന്‍: പെന്റഗണ്‍ മുന്‍ മേധാവിയുടെ രൂക്ഷ വിമര്‍ശനം

നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയില്‍നിന്നു പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്‌പോണ്‍സറായി പ്രഖ്യാപിക്കണമെന്നും റൂബിന്‍ ആവശ്യപ്പെട്ടു

author-image
Biju
New Update
PENTA

വാഷിങ്ടന്‍: അസിം മുനീര്‍ എന്ന പാക് സൈനിക മേധാവിയായ തിവ്രവാദി നേതാവ് ഇന്ത്യയ്‌ക്കെതിരായ പാരമര്‍ശങ്ങള്‍ തുടങ്ങിയിട്ട് നാളുകളായി. പഹല്‍ഗാമിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദി എന്ന് ലോകം മുഴുവന്‍ ഇയാളെ മുദ്രകുത്തുമ്പോഴും അമേരിക്കയില്‍ ഇയാള്‍ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. തികച്ച് ഒരു ബോംബുപോലും കൈയിലെടുക്കാന്‍ ശേശിയില്ലാത്ത പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ ഇതിനെതിരെ അമേരിക്കയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുകയാണ്. പെന്റഗണ്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍ ശക്തമായ ഭാഷയിലാണ് അസിമിന്റെ പ്രസ്താവനയെ വിമര്‍ശിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ഒരു തെമ്മാടി രാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്ന് റൂബിന്‍ പറഞ്ഞു. സൈനിക മേധാവിയുടെ പ്രസ്താവന പൂര്‍ണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമന്‍ ബിന്‍ ലാദനും മുന്‍പു നടത്തിയ പ്രസ്താവനകള്‍ക്ക് സമാനമാണെന്നും റൂബിന്‍ പറഞ്ഞു. അസിം മുനീര്‍ കോട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണെന്നും അദ്ദേഹം പറഞ്ഞു. 

നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയില്‍നിന്നു പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്‌പോണ്‍സറായി പ്രഖ്യാപിക്കണമെന്നും റൂബിന്‍ ആവശ്യപ്പെട്ടു. അസിം മുനീറിന് യുഎസ് വീസ നല്‍കുന്നതു വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാതിരുന്നതിനെയും റൂബിന്‍ ചോദ്യം ചെയ്തു. 

അസിം മുനീറിനെ ഉടന്‍ തന്നെ യോഗത്തില്‍നിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങള്‍ സ്വാധീനിച്ചേക്കാമെന്നും ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങിവച്ച യുഎസ്-ഇന്ത്യ പങ്കാളിത്തത്തില്‍നിന്നു പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കല്‍ റൂബിന്‍ അഭിപ്രായപ്പെട്ടു.  

''പാക്കിസ്ഥാന്‍ ആണവരാഷ്ട്രമാണ്, ഞങ്ങളെ തകര്‍ത്താല്‍ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ ഞങ്ങള്‍ പോകൂ'' എന്നാണ് യുഎസില്‍ പാക്ക് വംശജരുടെ യോഗത്തില്‍ അസിം മുനീര്‍ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാല്‍ അതു പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കും, തുടര്‍ന്ന് മിസൈല്‍ അയച്ച് അതു തകര്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണു കശ്മീരെന്നും അത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമല്ലെന്നും പരിഹരിക്കപ്പെടാത്ത രാജ്യാന്തര വിഷയമാണെന്നും മുനീര്‍ പറഞ്ഞു.

എന്നാല്‍ പാക്കിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണ് സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരമൊരു രാജ്യത്തിന്റെ കയ്യില്‍ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനില്‍ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണ് സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

പാക്ക് സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ നടത്തിയ ഇന്ത്യാവിരുദ്ധ പരാമര്‍ശത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആണവായുധം വച്ചു ഭീഷണിപ്പെടുത്തുന്നതു പാക്കിസ്ഥാന്റെ പതിവു പരിപാടിയാണെന്നും അതു വിലപ്പോവില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഭീകരപ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തു നില്‍ക്കുന്ന സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ആണവായുധങ്ങള്‍ ഉള്ളതെന്നതിനു തെളിവാണ് മുനീറിന്റെ പ്രസ്താവന. ഒരു സൗഹൃദരാഷ്ട്രത്തിന്റെ മണ്ണില്‍വച്ചാണ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ഇന്ത്യ വ്യക്തമാക്കി.

Army chief General Asim Munir