പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പലസ്തീന് പൂർണ അംഗത്വം നൽകാനുള്ള പ്രമേയത്തെ എതിർത്ത് യുഎസ്. ഇതോടെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിൽ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം മാത്രമാണ് ഇപ്പോൾ പലസ്തീൻ.
പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യുഎൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയമാണു യുഎസ് വീറ്റോ ചെയ്തത്. 15 അംഗ സുരക്ഷാസമിതിയിലെ 12 രാജ്യങ്ങളും അനുകൂലമായി വോട്ടു ചെയ്തപ്പോൾ സ്വിറ്റ്സർലൻഡും യുകെയും വിട്ടുനിന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
