പാപുവ ന്യൂ ഗിനിയയില്‍ മണ്ണിനടിയില്‍പ്പെട്ടത് 2000ത്തിലധികം പേര്‍

മണ്ണിടിച്ചിലില്‍ 670 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നാണ് യുഎന്‍ കണക്ക്. എന്നാല്‍, ദുരന്തത്തിന്റെ വ്യാപ്തി ഇതിനേക്കാള്‍ വലുതാണെന്നാണ് പാപുവ ന്യൂ ഗിനിയയില്‍ നിന്നും പുറത്തുവരന്ന വിവരം.

author-image
Rajesh T L
New Update
major-earthquake

Papua New Guinea

Listen to this article
0.75x1x1.5x
00:00/ 00:00

പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 2000ത്തില്‍ അധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെടുകയും വന്‍ നാശനഷ്ടം ഉണ്ടായതായും പാപുവ ന്യൂ ഗിനി ദുരന്ത നിവാരണ സെന്റര്‍ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് പറയുന്നത്. രാജ്യത്തിന് കനത്ത ആഘാതം സൃഷ്ടിച്ച ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മണ്ണിടിച്ചിലില്‍ 670 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നാണ് യുഎന്‍ കണക്ക്. എന്നാല്‍, ദുരന്തത്തിന്റെ വ്യാപ്തി ഇതിനേക്കാള്‍ വലുതാണെന്നാണ് പാപുവ ന്യൂ ഗിനിയയില്‍ നിന്നും പുറത്തുവരന്ന വിവരം.

papua new guinea