വിമാനത്തിന് ഉള്ളിൽ ശുദ്ധ വായു കിട്ടാൻ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു: പരിഭ്രാന്തരായി യാത്രക്കാർ

മേയ് 11ന് ചാങ്ഷായിൽ നിന്ന് കുൻമിങ്ങിലേക്ക് എത്തിയ എംയു5828 വിമാനം റൺവേയിൽ ടാക്സിയിങ് നടത്തുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി ഹാൻഡിൽ വലിച്ച് എവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

author-image
Anitha
New Update
asjhjasjabs

ചാങ്ഷായ് : ശുദ്ധ വായു ശ്വസിക്കാൻ യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് പരിഭ്രാന്തിക്ക് കാരണമായി. ചൈന ഈസ്‌റ്റേൺ എയർലൈൻസ് വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സംഭവം. മേയ് 11ന് ചാങ്ഷായിൽ നിന്ന് കുൻമിങ്ങിലേക്ക് എത്തിയ എംയു5828 വിമാനം റൺവേയിൽ ടാക്സിയിങ് നടത്തുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി ഹാൻഡിൽ വലിച്ച് എവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

യാത്രക്കാരന്റെ വിചിത്രമായ പ്രവൃത്തി കാബിനിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന്  സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ ശേഷം 20 മിനിന് ശേഷമാണ്  യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചത്. ആർക്കും പരുക്കില്ലെങ്കിലും യാത്രക്കാരനെ  പൊലീസ് കൂടുതൽ ചോദ്യം ചെയ്യാനായി വിമാനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതായിട്ടാണ് റിപ്പോർട്ട്. 

Malayalam flight