ആനകൂട്ടത്തെ ഇടിച്ചു പാസഞ്ചർ ട്രെയിൻ പാളം തെറ്റി: യാത്രക്കാർക്ക് പരിക്കില്ല

കൊളംബോയുടെ കിഴക്ക് ഹബറാനയിലുണ്ടായ അപകടത്തിൽ ആറ് ആനകൾ ചത്തു. രാജ്യം കണ്ട ഏറ്റവും വലിയ വന്യജീവി അപകടമാണിതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം, മൊത്തത്തിൽ 170-ലധികം ആളുകളും 500-ഓളം ആനകളും കൊല്ലപ്പെട്ടു.

author-image
Rajesh T L
New Update
elephant

വ്യാഴാഴ്ച പുലർച്ചെ മധ്യ ശ്രീലങ്കയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപം ആനക്കൂട്ടത്തെ ഇടിച്ച് പാസഞ്ചർ ട്രെയിൻ പാളം തെറ്റി. യാത്രക്കാർക്ക് പരിക്കുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കൊളംബോയുടെ കിഴക്ക് ഹബറാനയിലുണ്ടായ അപകടത്തിൽ ആറ് ആനകൾ ചത്തു.

പരിക്കേറ്റ രണ്ട് ആനകൾ ചികിത്സയിലാണ്, രാജ്യം കണ്ട ഏറ്റവും വലിയ വന്യജീവി അപകടമാണിതെന്ന് പൊലീസ് പറഞ്ഞു. ലോകത്തു ഏറ്റവും അധികം ആക്രമണം ഉണ്ടാകുന്നത് ശ്രീലങ്കയിൽ ണ്. ആന- മനുഷ്യൻ തമ്മിൽ ഇതാദ്യമായല്ല ശ്രീലങ്കയിൽ അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം, മൊത്തത്തിൽ 170-ലധികം ആളുകളും 500-ഓളം ആനകളും കൊല്ലപ്പെട്ടു.

കൂടാതെ പ്രതിവർഷം 20 ഓളം ആനകൾ ട്രെയി അപകടത്തിൽ പ്പെടുന്നത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വനനശീകരണവും വിഭവങ്ങളുടെ കുറവും സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുന്നു.

ചിലർ ട്രെയിൻ ഡ്രൈവർമാരോട് വേഗത കുറക്കാനും ട്രെയിൻ ഹോൺ മുഴക്കി റെയിൽവേ ട്രാക്കുകളിൽ മൃഗങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2018ൽ ഹബറാനയിൽ ഗർഭിണിയായ ആനയും രണ്ട് കിടാങ്ങളും സമാനമായ രീതിയിൽ ട്രെയിനിടിച്ച് ചത്തിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഹബറാനയിൽ നിന്ന് 25 കിലോമീറ്റർ അകലെ മിന്നേറിയയിൽ മറ്റൊരു ട്രെയിൻ കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ട് ആനകൾ കൊല്ലപ്പെടുകയും ഒരെണ്ണത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ശ്രീലങ്കയിൽ ഏകദേശം 7,000 കാട്ടാനകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു

srilanka Elephant