അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി; അന്വേഷണം തുടങ്ങി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍

നിന്ന് പുക ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ നിന്ന് ഫീനിക്‌സിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വാഷിംഗ്ടണ്‍ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു

author-image
Biju
New Update
american airlince

ഡുള്ളസ്: ഒരു യാത്രക്കാരന്റെ ഉപകരണത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വഴിതിരിച്ചുവിട്ടു. നിന്ന് പുക ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ നിന്ന് ഫീനിക്‌സിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വാഷിംഗ്ടണ്‍ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉച്ചയോടെ ഡുള്ളസില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്നാണ് അവര്‍ മാധ്യമങ്ങളെ അറിയിച്ചത്. വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ സുരക്ഷാ ജീവനക്കാര്‍ എത്തി 160 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും പുറത്തെത്തിച്ചു. അതിന് തൊട്ടു മുമ്പ് തന്നെ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ തീപിടിച്ച ഉപകരണം നിയന്ത്രണ വിധേയമാക്കിയിരുന്നു.

വിമാനത്തിലെ ഒരു യാത്രക്കാരി മാധ്യമങ്ങളോട് പറഞ്ഞത് താന്‍ ഒരു എക്‌സിറ്റ് നിരയില്‍ ഇരിക്കുകയായിരുന്നുവെന്നും, അഗ്‌നിശമന ഉപകരണം എടുക്കാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളില്‍ ഒരാള്‍ പാഞ്ഞെത്തിയത് കേട്ടാണ് ഉണര്‍ന്നതെന്നും ആണ്. പെട്ടെന്ന് പുകയുടെ ഗന്ധം വന്നു. വിമാനത്തിലെ പലരും ചുമയ്ക്കുന്നുണ്ടായിരുന്നു എന്ന്് അവര്‍ പറഞ്ഞു. പിന്നിലേക്ക് നോക്കുമ്പോള്‍ ഇടനാഴിയില്‍ എന്തോ തീ പിടിച്ചിരുന്നു എന്നാണ് മനസ്സിലായത്.

ഉപകരണത്തിന് തീ പിടിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. രാവിലെ വിമാനം 10:49 നാണ് വിമാനം ഫിലാഡല്‍ഫിയയില്‍ നിന്ന് പറന്നുയര്‍ന്നത്. വിമാനം ഉച്ചയ്ക്ക് തൊട്ടുമുമ്പ് ലാന്‍ഡ് ചെയ്യുകയും ചെയ്തു എന്നാണ് വിമാനക്കമ്പനി മാധ്യമങ്ങളോട് പറയുന്നത്. യാത്രക്കാര്‍ക്കായി പകരം വിമാനം തയ്യാറാക്കിയിരുന്നതായും കമ്പനി വ്യക്തമാക്കി. എന്നാല്‍ ഏത് ഉപതകരണത്തിനാണ് തീപിടിച്ചതെന്ന കാര്യം ഇനിയും വ്യക്തമല്ല.

ഡൂളള്‌സ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളെ ഈ സംഭവം ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അതേ സമയം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനങ്ങളില്‍ സ്മാര്‍്ട്ട് ഫോണുകളും പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകളും പലപ്പോഴും തീപിടിക്കുന്ന സംഭവങ്ങള്‍ ഈയിടെയായി നിരന്തരം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഉപകരണമാണോ തീപിടിച്ചത് എന്ന കാര്യം ഇനിയും വ്യക്തമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് പറയപ്പെടുന്നത്.