ടൊറാന്റോയില്‍ നിശാപാര്‍ട്ടിക്കിടെ വെടിവെയ്പ്പ്; 12 പേര്‍ക്ക് പരിക്ക്

കാനഡയിലെ ടോറോന്റോയില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേ്റ്റു. കാറില്‍ എത്തിയ അക്രമി പബ്ബില്‍ കടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

author-image
Athira Kalarikkal
New Update
shoot toranto

First responders at the scene of a shooting at a pub in Toronto

ടോറന്റോ: കാനഡയിലെ ടോറോന്റോയില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേ്റ്റു. കാറില്‍ എത്തിയ അക്രമി പബ്ബില്‍ കടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അക്രമിയെ പിടികൂടാന്‍ ആയില്ലെന്നാണ് സൂചന. ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ടൊറന്റോയിലെ സ്‌കാര്‍ബറോ ജില്ലയിലുള്ള  ഒരു പബ്ബിലാണ് തോക്കുധാരിയായ അജ്ഞാതന്‍ വെടിയുതിര്‍ത്തത്.

കോര്‍പ്പറേറ്റ് ഡ്രൈവിനും പ്രോഗ്രസ് അവന്യൂവിനും സമീപമുള്ള പബിലെ നിശാ പാര്‍ട്ടിക്കിടെയാണ് അക്രമി എത്തിയത്. വെടിയുതിര്‍ത്ത ശേഷം ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തോക്ക് കയ്യിലുള്ളതിനാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

canada shoot