യുവതിയുടെ ജോലിതെറിപ്പിച്ച് വളർത്തു പൂച്ച

ഒരു വളർത്തു പൂച്ച കാരണം ഒരാൾക്ക് ജോലി തെറിക്കുന്നത് കൗതുകമുണർത്തുന്ന വാർത്തയാണ്.പൂച്ചകളെ പരിപാലിക്കുന്നതിനായി ചൈനയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവതി മേധാവിക്ക് രാജി കത്ത് ലാപ് ടോപ്പിൽ ടൈപ് ചെയ്തു വെച്ചിരുന്നു,

author-image
Rajesh T L
New Update
cat

ഒരു വളർത്തു പൂച്ച കാരണം ഒരാൾക്ക് ജോലി തെറിക്കുന്നത് കൗതുകമുണർത്തുന്ന വാർത്തയാണ്.പൂച്ചകളെ പരിപാലിക്കുന്നതിനായി ചൈനയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവതി മേധാവിക്ക് രാജി കത്ത് ലാപ് ടോപ്പിൽ ടൈപ് ചെയ്തു വെച്ചിരുന്നു,ജോലിഭാരം കാരണം,പൂച്ചകൾക്കായി ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്ന് യുവതിക്ക് തോന്നി.എന്നാൽ പൂച്ചകളെ പരിപാലിക്കാൻ തനിക്ക് ജോലി ആവശ്യമാണെന്ന് മനസ്സിലാക്കി രാജിക്കത്ത് പിന്നീട്  അയയ്ക്കേണ്ടെന്ന് തീരുമാനിച്ചു.അതുകൊണ്ട്,കത്ത് അയയ്ക്കാതെ അതേപടി വച്ചു.ലാപ്‌ടോപ്പ് ഓഫാക്കിയതുമില്ല.വളർത്തു പൂച്ചകളിൽ ഒന്ന് ലാപ്‌ടോപ്പിലേക്ക് നടന്നുവന്ന് 'Enter' ബട്ടൺ അമർത്തി.മേലധികാരി കത്ത് കണ്ട് സ്വീകരിക്കുകയും ചെയ്തു.കാര്യമറിഞ്ഞ് ഞെട്ടിപ്പോയ യുവതി സംഭവം വിവരിക്കുകയും കമ്പനിയുടെ മേലധികാരിയോട് തന്നെ തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.പക്ഷെ മേധാവി രാജി കത്ത് സ്വീകരിച്ചു.ഇനി ജോലിക്കെടുക്കാൻ കഴിയില്ലെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു.

തൽഫലമായി,അവർ ഇപ്പോൾ പുതിയ ഒരു ജോലി അന്വേഷിക്കുകയാണ്. പൂച്ചകളെ പരിപാലിക്കാനായി രാജിവയ്ക്കാൻ തീരുമാനിച്ച യുവതി, വളർത്തിയ പൂച്ച കാരണം തന്നെ ജോലി നഷ്ടപ്പെട്ട സംഭവമാണ് നവമാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്.ഒരു വളർത്തുമൃഗം അതിന്റെ ഉടമയെ കുഴപ്പത്തിലാക്കുന്നത് ഇതാദ്യമല്ല.മറ്റൊരു സംഭവത്തിൽ, തായ്‌ലൻഡിലെ ഒരു നായ വീട്ടിലേക്ക് സ്ഫോടകവസ്തു കൊണ്ടുവന്നതും ചർച്ചാ വിഷയമായിട്ടുണ്ട്.

cat news chinese pets