/kalakaumudi/media/media_files/2026/01/27/phili-2026-01-27-07-38-29.jpg)
മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ 350 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി 18 മരണം. നിരവധി ആളുകളെ കാണാതായെന്നും 317 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡും നാവികസേനയുടെ കപ്പലും നിരീക്ഷണ വിമാനവും വ്യോമസേനയുടെ ഹെലികോപ്റ്ററും പ്രാദേശിക മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും രാത്രിയിലും തിരച്ചില്‍ തുടരുമെന്നും ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് വക്താവ് നോമി കയാബ്യാബ് വ്യക്തമാക്കി.
മിന്‍ഡാനോയുടെ തെക്കുപടിഞ്ഞാറന്‍ അറ്റത്തുള്ള സാംബോംഗ സിറ്റി തുറമുഖത്ത് നിന്ന് സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് പുറപ്പെട്ട എംവി ട്രിഷ കെര്‍സ്റ്റിന്‍ 3 എന്ന ഫെറി ബസിലാന്‍ പ്രവിശ്യയുടെ തീരത്തുനിന്ന് ഏകദേശം ഒരു നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടത്തില്‍പ്പെട്ടത്. ഫെറിയില്‍ യാത്ര ചെയ്യുകയായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ സുരക്ഷാ ഓഫിസര്‍ അപായ സന്ദേശം നല്‍കുകയായിരുന്നെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ റോമല്‍ ദുവ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
