വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ; ഫിലിപ്പേിനോ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു

വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു.

author-image
Athira Kalarikkal
Updated On
New Update
siamese

സയാമിസ് ഇരട്ടകുട്ടികളെ റിയാദിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

റിയാദ് : വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കല്‍ ഇവാക്യുവേഷന്‍ വിമാനം വഴിയാണ് സയാമീസ് ഇരട്ടകളെ ഫിലിപ്പൈന്‍സില്‍ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തിച്ചത്. 

ഇരട്ടകളെ പിന്നീട് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ കുട്ടികളെ വേര്‍പ്പെടുത്താനുള്ള സാധ്യത പഠനങ്ങളും മറ്റ് ആരോഗ്യ പരിശോധനകളും നടക്കും. അത് പൂര്‍ത്തിയായ ശേഷമായിരിക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടക്കുക. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനും മാനുഷിക പ്രവര്‍ത്തനത്തിനും സൗദി ഭരണകൂടം നല്‍കുന്ന താല്‍പ്പര്യത്തിനും പിന്തുണയ്ക്കും സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി അറിയിച്ചു. 

സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതിനുള്ള പ്രോഗ്രാം അന്താരാഷ്ട്ര തലത്തില്‍ ആ മേഖലയില്‍ ഒരു നാഴികക്കല്ലാണ്. സൗദി മെഡിക്കല്‍ സേവനങ്ങളെ ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന വിഷന്‍ 

2030 ന്റെ അതിമോഹമായ ലക്ഷ്യങ്ങള്‍ ഇത് കൈവരിക്കുന്നുവെന്നും അല്‍റബീഅ പറഞ്ഞു. സൗദിയിലെത്തിയ ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇരട്ടകളുടെ ബന്ധുക്കള്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു. 

 

Riyadh Siamese Twins Operation