ബ്രസീലിലെ തിരക്കുള്ള റോഡിലേക്ക് വിമാനം വന്ന് പതിക്കുകയും തീപിടിക്കുകയും ചെയ്യുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. വെള്ളിയാഴ്ച രാവിലെ ബ്രസീലിലെ സാവോ പോളോയിലാണ് അപകടം. അപകടത്തിൽ പൈലറ്റ് ഗുസ്താവോ കാർനെയ്‌റോ മെഡെയ്‌റോസും (44), വിമാനത്തിന്‍റെ ഉടമ മാർസിയോ ലൂസാഡ കാർപെനയും (49) കൊല്ലപ്പെട്ടു.പോർട്ടോ അലെഗ്രെയിലേക്ക് പോകുകയായിരുന്ന ചെറിയ വിമാനം രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിലെ നഗരമധ്യത്തിനടുത്തുള്ള തിരക്കേറിയ ജങ്‌ഷനിൽ വന്നിറങ്ങിയാണ് കത്തിയത്.വിമാനം ബസിന്‍റെ പിൻഭാഗത്ത് ഇടിച്ചുകയറി ഇതിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരുക്കേറ്റു. ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെയും ഇടിച്ചു. നിസാര പരിക്കുകളുള്ള മറ്റ് നാല് പേരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഗവർണർ ടാർസിസിയോ ഡി ഫ്രീറ്റാസാണ് എക്സിൽ പങ്കുവച്ചത്. ടിവി ഗ്ലോബോയ്ക്ക് ലഭിച്ച സിസിടിവി വീഡിയോയിലാണ് വിമാനം വന്നിറങ്ങുന്നതിന്‍റെയും കത്തുന്നതിന്‍റെയും ദൃശ്യങ്ങളുള്ളത്. നിറയെ കാറുകളുള്ള ജങ്‌ഷനിൽ സിഗ്‌നലിൽ നിന്നും ചില വാഹനങ്ങൾ നീങ്ങിയതിനു പിന്നാലെ വിമാനം വന്ന് പതിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നാലെ വിമാനം കത്തുന്നതും ദൃശ്യത്തിലുണ്ട്. വിമാനത്തിന്‍റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതായും സമീപത്തെ ഒരു ബസും പൂർണമായി കത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ അണച്ചാണ് കൂടുതൽ നാശനഷ്ടങ്ങൾ തടഞ്ഞത്.
തിരക്കുള്ള റോഡിലേക്ക് വിമാനം തകര്‍ന്ന് വീണ് തീപ്പിടിച്ചു: യാത്രക്കാര്‍ കൊല്ലപ്പെട്ടു
വിമാനത്തിന്‍റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതായും സമീപത്തെ ഒരു ബസും പൂർണമായി കത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ അണച്ചാണ് കൂടുതൽ നാശനഷ്ടങ്ങൾ തടഞ്ഞത്.
New Update