/kalakaumudi/media/media_files/2025/07/22/dhaka-flight-accident-update-2025-07-22-16-54-23.jpg)
ധാക്ക : ബംഗ്ലാദേശില്‍ പരിശീലന പറക്കലിനിടെ സ്‌കൂള്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഇരുപത്തിയേഴായി.171 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചൈനീസ് നിര്‍മ്മിത എഫ്-7 വിമാനമാണ് തകര്‍ന്നുവീണത്.ധാക്കയിലുളള മൈല്‍സ്റ്റോണ്‍ സ്‌കൂളിലേക്കാണ് വിമാനം തകര്‍ന്നു വീണത്.തിങ്കളാഴ്ച ഒച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് ടേക്കോഫിന് തൊട്ട് പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്.കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ് .പൈലറ്റും രണ്ട് അധ്യാപകരും മരിച്ചു.യന്ത്ര തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.