/kalakaumudi/media/media_files/2025/01/30/pY1VGPjTcaINv6dgayeB.jpg)
Left: The plane below approaches the airport for landing. Right: The plane collides with a chopper and goes up in flames.
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി വിമാന ദുരന്തം. അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്‍ന്നു.
അപകടം ഉണ്ടായത് വാഷിങ്ടണ്‍ ഡിസിയില്‍ റീഗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായാണ്. വിമാനത്തില്‍ ഉണ്ടായിരുന്നത് 65 യാത്രക്കാരും കാബിന്‍ ക്രൂവും ഉള്‍പ്പടെ 70 പേര്‍ ഉണ്ടായരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ പെട്ട വിമാനം തകര്‍ന്നു വീണത് പോട്ടോമാക്ക് നദിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങവേയാണ് അപകടമുണ്ടാത്.