ന്യൂയോര്‍ക്ക് ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനങള്‍ കൂട്ടിയിടിച്ചു: ദുരന്തം ഒഴിവായത് ഭാഗ്യത്തിന്

ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ഗേറ്റില്‍ വിമാനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു. ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം

author-image
Biju
New Update
flight

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. പ്രാദേശിക സമയം ബുധനാഴ്ച്ച രാത്രി 9.58 നാണ് അപകടം.  ഡെല്‍റ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതായി രാജ്യാന്തര  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ഗേറ്റില്‍ വിമാനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു. ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം രാത്രി 9:56 ഓടെയായിരുന്നു അപകടം.

സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം  ഡല്‍റ്റയുടെ ഡിഎല്‍ 5047വിമാനവും മറ്റൊരു വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം സംബന്ധിച്ചുള്ള വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

അപകടത്തില്‍പ്പെട്ട എന്‍ഡവര്‍ ഫ്‌ലൈറ്റ് 5047 ല്‍ 61 പേരുണ്ടായിരുന്നു. ഇതില്‍ 57 പേര്‍ യാത്രക്കാരും നാലു ജീവനക്കാരുമായിരുന്നു. മറ്റേ വിമാനത്തില്‍ 32 പേരുണ്ടായിരുന്നു. ഇതില്‍ 28 പേര്‍ യാത്രക്കാരും നാലു ജീവനക്കാരുമായിരുന്നു. കൂട്ടിയിടിയുടെ കാരണം ഇതുവരെ വ്യക്തമല്ല. യാത്രക്കാരെ ഉടന്‍ തന്നെ വിമാനങ്ങളില്‍ നിന്ന് പുറത്തിറക്കി. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ മുറികളും വ്യാഴാഴ്ച പുതിയ വിമാന ടിക്കറ്റുകളും നല്‍കുമെന്ന് ഡെല്‍റ്റ അറിയിച്ചു.