പോര്‍ച്ചുഗലില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു പൈലറ്റ് കൊല്ലപ്പെട്ടു

എയര്‍ ഷോയില്‍ പങ്കെടുത്ത ആറ് ചെറു വിമാനങ്ങളും യാക് സ്റ്റാഴ്‌സ് എന്ന  എയറോബാറ്റിക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.

author-image
anumol ps
Updated On
New Update
vii

അപകടത്തില്‍പ്പെട്ട വിമാനങ്ങള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 ലിസ്ബണ്‍: തെക്കന്‍ പോര്‍ച്ചുഗലില്‍ വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പോര്‍ച്ചുഗലിലെ ബെജ എയര്‍ ഷോയിലാണ് ആറ് വിമാനങ്ങള്‍ പ്രകടനം നടത്തിയത്. സംഭവം ഖേദകരമെന്ന് വ്യോമസേന അറിയിച്ചു.

എയര്‍ ഷോയില്‍ പങ്കെടുത്ത ആറ് ചെറു വിമാനങ്ങളും യാക് സ്റ്റാഴ്‌സ് എന്ന  എയറോബാറ്റിക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ സിവില്‍ എയറോബാറ്റിക്‌സ് ഗ്രൂപ്പാണിത്. അപകടം നടന്ന ബെജ വിമാനത്താവളത്തില്‍ അടിയന്തര സേവനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അപകടം നടന്നതിനു പിന്നാലെ എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തിയതായും വ്യോമസേന അറിയിച്ചു.

 

planes collide