/kalakaumudi/media/media_files/2025/07/06/modisa-2025-07-06-21-05-56.jpg)
റിയോ ഡി ജനീറ: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന പരാമര്‍ശം ബ്രിക്‌സ് സംയുക്ത പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണം എന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭീകരവാദത്തിന് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ പ്രമേയം കര്‍ശന താക്കീത് നല്‍കണമെന്നും ഇന്ത്യ നിര്‍ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടി ബ്രസീലിലെ റിയോ ഡെ ജനേറയിലാണ്. പഹല്‍ഗാം ആക്രമണം പ്രമേയത്തില്‍ പരാമര്‍ശിക്കുന്നതിനെ ചൈന എതിര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് അറിയിച്ചിരിക്കുന്നത്.
ഇറാന്‍ കൂടി അംഗമായ ബ്രിക്‌സ്, ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നതും അറിയേണ്ടതുണ്ട്. അംഗരാജ്യങ്ങള്‍ മാത്രം പങ്കെടുക്കുന്ന യോഗമാകും ആദ്യം നടക്കുക. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാരുടെ സംയുക്ത പ്രഖ്യാപനം വരും.