/kalakaumudi/media/media_files/2025/07/02/pmyr-2025-07-02-13-03-55.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനത്തിന് തുടക്കമായി. 10 വര്‍ഷത്തിനിടെയിലെ ഏറ്റവും ദൈര്‍ഘ്യടമേറിയ യാത്രയ്ക്കാണ് നരേന്ദ്രമോദി തുടക്കമിട്ടത്. പ്രതിരോധം, അപൂര്‍വ മൂലകങ്ങള്‍, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നീ മേഖലകളില്‍ വിദേശരാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കുകയാണു ലക്ഷ്യം.എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.
ഇന്ത്യന്‍ സമയം ഇന്ന് 2.30നു ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി ചര്‍ച്ച നടത്തും. പ്രസിഡന്റ് ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. ഘാനയിലെ ഇന്ത്യന്‍ സമൂഹവുമായും നാളെ മോദി കൂടിക്കാഴ്ച നടത്തും. 30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. മൂന്ന്, നാല് തീയതികളില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെത്തും. 26 വര്‍ഷത്തിനുശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദര്‍ശനമാണിത്
ബ്രസീലില്‍ ബ്രിക്സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ ആകാശ് മിസൈല്‍ ഉള്‍പ്പെടെയുള്ളവയില്‍ ബ്രസീല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ലിഥിയം ഉള്‍പ്പെടെയുള്ള അപൂര്‍വ മൂലകങ്ങള്‍ ഏറെയുള്ള അര്‍ജന്റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നുണ്ട്. കൃഷി, ഊര്‍ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ അര്‍ജന്റീനയുമായി കൂടുതല്‍ സഹകരണവും ലഭ്യമിടുന്നുണ്ട്.