പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയില്‍; ചര്‍ച്ചകളില്‍ 10 കാര്യങ്ങള്‍

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, ഊര്‍ജ്ജ സുരക്ഷ, ഡിജിറ്റലൈസേഷന്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ പത്ത് കാര്യങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

author-image
Biju
New Update
HV

കൊളംബോ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തി. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കന്‍ തലസ്ഥാനത്തേക്ക് എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം. 

ഊര്‍ജ്ജം, വ്യാപാരം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷന്‍, പ്രതിരോധം എന്നീ മേഖലകളിലാകെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യാത്രയുടെ മുഖ്യ അജണ്ഡയെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, ഊര്‍ജ്ജ സുരക്ഷ, ഡിജിറ്റലൈസേഷന്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ പത്ത് കാര്യങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 ശ്രീലങ്ക സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ നിന്ന് പതിയെ കരകയറി വരുമ്പോഴാണ് നരേന്ദ്ര മോദിയുടെ  ശ്രീലങ്കന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. 3 വര്‍ഷം മുന്‍പ് ശ്രീലങ്കയില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ഇന്ത്യ 4.5 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയിരുന്നു.