ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം: യൂനുസിനോട് നരേന്ദ്രമോദി

സാഹചര്യം വഷളാക്കുന്ന അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈനയെ ക്ഷണിച്ചുകൊണ്ടുള്ള യൂനുസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം.

author-image
Biju
New Update
sdg

ന്യൂഡല്‍ഹി: നയതന്ത്രബന്ധത്തില്‍ ഉലച്ചില്‍ നേരിടുന്നതിനിടെ ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്‌ലന്‍ഡില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.ബന്ധങ്ങളെ വഷളാക്കിയേക്കാവുന്ന വാക്കുതര്‍ക്കങ്ങളും ആരോപണങ്ങളും ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ജനാധിപത്യപരവും, സ്ഥിരതയുള്ളതും, സമാധാനപരവും, പുരോഗമനപരവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിനുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിച്ചു. ബംഗ്ലാദേശുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. അതിര്‍ത്തിയില്‍ കര്‍ശനമായ നിയമം നടപ്പിലാക്കുകയും അനധികൃത അതിര്‍ത്തി കടക്കല്‍ തടയുകയും ചെയ്യേണ്ടത് അതിര്‍ത്തി സുരക്ഷയും മൊത്തത്തിലുള്ള സുരക്ഷയും നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ് എന്നും മോദി വ്യക്തമാക്കി.