/kalakaumudi/media/media_files/2025/08/30/zela-2025-08-30-21-38-37.jpg)
ന്യൂഡല്‍ഹി: യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയും മറ്റന്നാള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും കാണാനിരിക്കെയാണ് സെലന്‍സ്‌കിയുമായി മോദി സംസാരിച്ചത്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മോദി സെലന്‍സ്‌കിയെ അറിയിച്ചു. അമേരിക്കയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സെലന്‍സ്‌കി മോദിയോട് പറഞ്ഞു. അമേരിക്ക ഇടപെട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷവും റഷ്യ യുക്രൈനില്‍ ആക്രമണം തുടരുകയാണെന്ന് സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ നടക്കുന്ന ചര്‍ച്ചകളില്‍ വിഷയം ഉന്നയിക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി സെലന്‍സ്‌കി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മോദി പുടി കൂടികാഴ്ച.അതേസമയം, യുക്രെയിന്‍ യുദ്ധത്തിന് ഇന്ത്യയെ അകാരണമായി കുറ്റപ്പെടുത്തരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
നിലപാട് യൂറോപ്യന്‍ നേതാക്കളെ എസ് ജയശങ്കര്‍ അറിയിച്ചു.സംഘര്‍ഷത്തിനെതിരായ നിലപാടാണ് എന്നും ഇന്ത്യ സ്വീകരിച്ചതെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഫിന്‍ലാന്‍ഡ് വിദേശകാര്യമന്ത്രിയുമായി എസ് . ജയശങ്കര്‍ സംസാരിച്ചു. യുക്രെയ്ന്‍ യുദ്ധം മോദിയുടെ യുദ്ധമാണെന്ന അമേരിക്കന്‍ ആരോപണം ചെറുക്കാനാണ് ഇന്ത്യ നീക്കം തുടങ്ങിയിരിക്കുന്നത്.