മോദി ഏറ്റവും വിശ്വസ്തനായ ലോക നേതാവ്

യുഎസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ് കമ്പനിയാണ് മോര്‍ണിംഗ് കണ്‍സള്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും എത്തിയില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

author-image
Biju
New Update
modi

ന്യൂയോര്‍ക്ക് : യുഎസ് ബിസിനസ് ഇന്റലിജന്‍സ് സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് ആഗോളതത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ സര്‍വ്വേയില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഡെമോക്രാറ്റിക് ലീഡര്‍ അപ്രൂവല്‍ റേറ്റിംഗുകളുടെ' ഏറ്റവും പുതിയ ആഗോള പട്ടികയില്‍ 75% അംഗീകാര സ്‌കോറുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തിയിരിക്കുന്നത്. 59% സ്‌കോര്‍ നേടിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

യുഎസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ് കമ്പനിയാണ് മോര്‍ണിംഗ് കണ്‍സള്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും എത്തിയില്ല എന്നുള്ളതും ശ്രദ്ധേയമാണ്. 45% സ്‌കോര്‍ മാത്രമാണ് ട്രംപ് നേടിയത്. വിശ്വസ്തരായ ലോകനേതാക്കളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഡൊണാള്‍ഡ് ട്രംപ് ഉള്ളത്.

57% അംഗീകാരം സ്‌കോര്‍ നേടിയ അര്‍ജന്റീനയുടെ ജാവിയര്‍ മെല്ലി ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാനഡയുടെ മാര്‍ക്ക് കാര്‍ണി 56% സ്‌കോര്‍ നേടി നാലാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് 54% സ്‌കോര്‍ നേടിക്കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തി. സ്വിറ്റ്സര്‍ലന്‍ഡിന്റെ കരിന്‍ കെല്ലര്‍-സട്ടറിന് 53% സ്‌കോര്‍ ലഭിച്ചു. മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ആണ് ഡൊണാള്‍ഡ് ട്രംപിന് മുന്‍പിലായി ഏഴാം സ്ഥാനത്ത് ഉള്ളത്.

naredra modi