പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിൽ; ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം

രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് യുക്രെയ്നിലെ ഇന്ത്യൻ സമൂഹം നൽകിയത്. ‘ഭാരത് മാതാ കീ ജയ്’, വന്ദേ മാതരം വിളികളുമായാണ് അദ്ദേഹത്തെ എതിരേറ്റത്.

author-image
Greeshma Rakesh
New Update
pm-narendra-modi-arrives-at-kyiv-ukrain-gets-warm-welcome-from-indian-community

pm narendra modi arrives at kyiv gets warm welcome from indian community

Listen to this article
0.75x 1x 1.5x
00:00 / 00:00

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിലെത്തി. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് യുക്രെയ്നിലെ ഇന്ത്യൻ സമൂഹം നൽകിയത്. ‘ഭാരത് മാതാ കീ ജയ്’, വന്ദേ മാതരം വിളികളുമായാണ് അദ്ദേഹത്തെ എതിരേറ്റത്. ത്രിവർണ പതാകയുമേന്തിയാണ് ജനങ്ങൾ സ്വീകരണത്തിനെത്തിയത്.

റഷ്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാ​‌ഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കി കാണുന്നത്. പ്രസിഡൻ്റ് സെലൻസ്‌കി പ്രധാനമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും.

രാഷ്‌ട്രീയ, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങളിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.പ്രാദേശിക സമയം രാവിലെ 7:30-ഓടെയാണ് പ്രധാനമന്ത്രി കീവിലെത്തിയത്. ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.

 

Volodymyr Zelensky PM Narendra Modi ukrain