പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്ച, റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയാകും

ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് യുക്രൈനിലേക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്.

author-image
Greeshma Rakesh
New Update
pm modi in ukrain

pm narendra modi begins historic ukraine visit

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: റഷ്യ-യുക്രൈയ്ൻ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഭരണാധികാരിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 1991-ൽ യുക്രൈൻ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഒരു ഇന്ത്യൻ നേതാവിന്റെ  ആദ്യ സന്ദർശനമാണിത്. ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് യുക്രൈനിലേക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോവിൽ നിന്നാണ് മോദി യാത്ര തുടങ്ങിയത്.

യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തും.യുക്രൈൻ റഷ്യ ബന്ധം ചർച്ചയാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളോടും വളരെ നല്ല ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തെ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

പുടിനുമായുള്ള മോദിയുടെ സമീപകാല കൂടിക്കാഴ്ചയിൽ സെലൻസ്‌കിയുടെ വിമർശനം ഉണ്ടായിരുന്നിട്ടും, ചർച്ചകളിലൂടെ ഒത്തുതീർപ്പിന് ശ്രമിക്കുന്നതിൽ ഇന്ത്യയുടെ സ്വാധീനം നിർണായകമായാണ് ഉക്രെയ്ൻ കാണുന്നത്. ഈ സന്ദർശനം ആഗോള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പങ്കിനെ എടുത്തുകാണിക്കും.അതെസമയം സംഘർഷം അവസാനിപ്പിക്കുന്നതിന് സമതുലിതമായ സമീപനത്തിന് മോദി ശ്രമിക്കുമെന്നാണ് പ്രതീക്ഷ.

റഷ്യൻ യുക്രൈൻ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യഭ്യാസം എന്നീ വിഷയങ്ങളിലും ചർച്ചയുണ്ടാകും. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചർച്ച നടത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി സെലെൻസ്‌കി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മോദി സെലെൻസ്‌കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.





 

Volodymyr Zelensky ukrain PM Narendra Modi russia ukrain war