ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല: ജി20യില്‍ പ്രധാനമന്ത്രി

യുഎന്‍ രക്ഷാസമിതിയില്‍ കാലാനുസൃതമായിട്ടുള്ള പരിഷ്‌കരണം അനിവാര്യമാണെന്നും മോദി ആവര്‍ത്തിച്ചു. യുഎന്‍ അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വളരെ അകലെയാണെന്നും മോദി ചൂണ്ടിക്കാട്ടി.

author-image
Biju
New Update
modi

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂര്‍ണ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഭീകരവാദത്തിനെതിരെ ആവശ്യമെന്നും ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ ബ്രസീല്‍ ദക്ഷിണാഫ്രിക്ക ഉച്ചകോടിയില്‍ മോദി പറഞ്ഞു. 

യുഎന്‍ രക്ഷാസമിതിയില്‍ കാലാനുസൃതമായിട്ടുള്ള പരിഷ്‌കരണം അനിവാര്യമാണെന്നും മോദി ആവര്‍ത്തിച്ചു. യുഎന്‍ അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വളരെ അകലെയാണെന്നും മോദി ചൂണ്ടിക്കാട്ടി. 

ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് മോദി നേതാക്കളെ ക്ഷണിച്ചു.