/kalakaumudi/media/media_files/2025/09/29/pak-2025-09-29-19-30-21.jpg)
ഇസ്ലാമാബാദ്: ഷെഹ്ബാസ് ഷരീഫ് സര്‍ക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരില്‍ നടക്കുന്ന വന്‍ പ്രക്ഷോഭത്തില്‍ സാധാരണക്കാര്‍ക്ക് നേരെ വെടിവയ്പ്പ്. വെടിവയ്പ്പിന്റെ വിഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രക്ഷോഭത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. അവാമി ആക്ഷന്‍ കമ്മിറ്റിയിലെ സാധാരണക്കാരായ പൗരന്മാര്‍ക്കു നേരെ പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സുമാണ് വെടിവയ്പ്പ് നടത്തിയത്.
പ്രക്ഷോഭകാരിക്ക് നേരെ തുടര്‍ച്ചയായി വെടിവയ്പ്പ് നടത്തുന്ന വിഡിയോ പുറത്തുവന്നു. പാക്കിസ്ഥാന്‍ പതാക വീശി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതും വിഡിയോയില്‍ കാണാം. ഇസ്ലാമാബാദില്‍ നിന്നും ആയിരം സൈനികരെ കൂടി പ്രക്ഷോഭ മേഖലയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
''70 വര്‍ഷത്തിലേറെയായി നമ്മുടെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങളുടെ പ്രചാരണം. അവകാശങ്ങള്‍ നേടിയെടുക്കും. പണിമുടക്ക് പ്ലാന്‍ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാന്‍ ഡി വരെ പദ്ധതിയിട്ടിട്ടുണ്ട്'' അവാസി ആക്ഷന്‍ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
