ന്യൂസിലൻഡിൽ കാണാതായ 20കാരിക്ക് പകരം പൊലീസ് ആളു മാറി സംസാര വൈകല്യം നേരിടുന്ന 11കാരിയെ മാനസിക കേന്ദ്രത്തിലാക്കി

വൈദ്യ പരിശോധയിൽ മാനസികാരോഗ്യ ചികിത്സാ മരുന്ന് കുത്തിവച്ച് മാനസികാരോഗ്യ ആശുപത്രി വാർഡിലേക്ക് മാറ്റുകയായിരുന്നു. ഏറെ വൈകിയാണ് കണ്ടെത്തിയ ആൾ മാറിപ്പോയെന്നും ചികിത്സയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായും വ്യക്തമായത്.

author-image
Anitha
New Update
hahhsak

ഓക്ലാൻഡ്: കാണാതായ ആളെന്ന് പേരിൽ കസ്റ്റഡിയിൽ എടുത്ത 11കാരിക്ക് മനോരോഗ ചികിത്സയ്ക്കുള്ള ഇൻജക്ഷൻ അടക്കം കുത്തിവച്ചു. ന്യൂസിലാൻറിൽ പൊലീസിനെതിരെ വൻ പ്രതിഷേധം. കാണാതായ സ്ത്രീയെന്ന പേരിലാണ് 11 വയസ് പ്രായം മാത്രമുള്ള പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.

വൈദ്യ പരിശോധയിൽ മാനസികാരോഗ്യ ചികിത്സാ മരുന്ന് കുത്തിവച്ച് മാനസികാരോഗ്യ ആശുപത്രി വാർഡിലേക്ക് മാറ്റുകയായിരുന്നു. ഏറെ വൈകിയാണ് കണ്ടെത്തിയ ആൾ മാറിപ്പോയെന്നും ചികിത്സയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായും വ്യക്തമായത്.

ബുധനാഴ്ചയാണ് സംഭവം പുറത്ത് അറിയുന്നത്.

ഇതിന് പിന്നാലെ ന്യൂസിലാന്റിൽ വിവിധ ഭാഗങ്ങളിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംസാര വൈകല്യം നേരിടുന്ന 11കാരിയേയാണ്  പൊലീസ് കാണാതായ 20കാരിയെന്ന പേരിൽ ആശുപത്രിയിലാക്കിയത്. ന്യൂസിലാൻറിലെ വടക്കൻ മേഖലയില ഹാമിൽട്ടൺ നഗരത്തിൽ നിന്നാണ് പൊലീസ് 11കാരിയെ കണ്ടെത്തിയത്. 20കാരി സഞ്ചരിച്ചിരുന്നതെന്ന കാർ തിരിച്ചറിയുന്നതിലെ പിഴവാണ് ഗുരുതരമായ തെറ്റിന് കാരണമായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട 20കാരിയെന്ന ധാരണയിലാണ് 11കാരിയെ കസ്റ്റഡിയിലെടുത്തത്. 

ആശുപത്രിയിലെത്തിച്ച 11കാരിയെ ഇൻറൻസീവ് സൈക്യാട്ട്രിക് കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്  പൊലീസ് കൊണ്ടുവന്ന രോഗിയെ കണ്ടാൽ കുട്ടിയേ പോലെ ഉണ്ടെന്ന് വിശദമാക്കിയ ശേഷവും അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന കഴിക്കാൻ 11കാരി തയ്യാറാവാതെ വന്നതോടെ ബലമായി മരുന്ന് ഇൻജക്ഷനായി നൽകുകയായിരുന്നു. കുട്ടികൾക്ക് അപൂർവ്വമായി മാത്രം കൊടുക്കുന്ന മാനസികാരോഗ്യ ചികിത്സാ മരുന്നാണ് 11കാരിക്ക് ബലമായി നൽകിയത്. 

പ്രായപൂർത്തിയായ ആളെന്ന ധാരണയിലാണ് ജീവനക്കാർ മരുന്ന് നൽകിയതെന്നാണ് വിവരം. പൊലീസ് തങ്ങൾക്ക് സംഭവിച്ച് പിഴവ് മനസിലാക്കി തിരുത്തിയപ്പോഴേയ്ക്കും 12 മണിക്കൂർ 11കാരി ചികിത്സയിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

police new zealand