/kalakaumudi/media/media_files/2025/05/17/sXgmtfMbgr2OZChTZWgt.png)
വത്തിക്കാന്‍ സിറ്റി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുളള സമീപനത്തില്‍ വിയോജിപ്പ് അറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ . യുഎസിലുളള കുടിയേറ്റക്കാരെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പ തന്റെ വിയോജിപ്പ് അറിയിച്ചത്. കുടിയേറ്റക്കാരുടെ അന്തസ്സ് മാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.യുഎസില്‍ നിന്നുളള മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍.വെളളിയാഴ്ച വത്തിക്കാനില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.' മെച്ചപ്പെട്ട് ജീവിത സാഹചര്യം തേടി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരോട് സഹാനുഭൂതിയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുളള മനസ്സ് തന്റെ തന്നെ ജീവിത പശ്ചാത്തലത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്' തന്റെ കഥ അത്തരത്തിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.