വീണ്ടും വിശ്വാസികള്‍ക്ക് മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഓക്‌സിജന്‍ നല്‍കുന്നതില്‍ കുറവ് വരുത്താനും സ്വാഭാവിക രീതിയില്‍ ശ്വാസമെടുക്കാനും പുരോഗതിയുണ്ട്. ആവശ്യമനുസരിച്ച് ഓക്‌സിജന്‍ സപ്ലെ നല്‍കുന്നതിനാണ് മൂക്കിലെ ട്യൂബെന്നാണ് വത്തിക്കാന്‍ വിശദമാക്കുന്നത്.

author-image
Biju
New Update
hgh

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍: ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയശേഷം വത്തിക്കാനിലെ ജനങ്ങള്‍ക്ക് മുന്നിലെത്തി മാര്‍പാപ്പ. വീല്‍ചെയറില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ കുര്‍ബാനയും നടന്നു. അപ്രതീക്ഷിതമായി മാര്‍പാപ്പയെ കാണാനായതിലെ സന്തോഷം പങ്കുവച്ച് വിശ്വാസികള്‍.

മൂക്കിനെ താഴെയായി ഓക്‌സിജന്‍ ട്യൂബുമായായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്. മികച്ച ഞായറാഴ്ച എല്ലാര്‍ക്കും ആശംസിക്കുന്നതായും എല്ലാവര്‍ക്കും നന്ദി പറയുന്നതായി മാര്‍പ്പാപ്പ പ്രതികരിച്ചു. മാര്‍ച്ച് 23ന് ആശുപത്രി വിട്ട 88കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ മുറിയിലെ ജനലിന് അടുത്തെത്തി വിശ്വാസികളെ ആശീര്‍വദിച്ചിരുന്നു. തന്റെ വസതിയില്‍ രണ്ട് മാസത്തെ വിശ്രമം മാര്‍പ്പാപ്പയ്ക്ക് വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ വെള്ളിയാഴ്ച മാര്‍പ്പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമുള്ളതിനാല്‍ ജോലികളില്‍ തുടരുമെന്ന് വത്തിക്കാന്‍ വിശദമാക്കിയിരുന്നു. 

ഫെബ്രുവരി 14നാണ് അണുബാധയേ തുടര്‍ന്ന്  ഫ്രാന്‍സിസ് മാര്‍പ്പാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പ്പാപ്പയുടെ ജീവന് തന്നെ ഭീഷണി നേരിടുന്ന രണ്ട് അവസരങ്ങളാണ് ചികിത്സാ സമയത്ത് നേരിട്ടതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുള്ളത്. ശ്വസനത്തില്‍ അടക്കം കാര്യമായ വ്യത്യാസമുണ്ടായതിന് പിന്നാലെയാണ് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് മുന്‍പിലെത്തിയതെന്നാണ് വത്തിക്കാന്‍ വക്താവ് വിശദമാക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയിലും കാര്യമായ പുരോഗതിയുണ്ടെന്നാണ് ഒടുവിലെ രക്ത പരിശോധനാ ഫലം വിശദമാക്കുന്നത്. 

ഓക്‌സിജന്‍ നല്‍കുന്നതില്‍ കുറവ് വരുത്താനും സ്വാഭാവിക രീതിയില്‍  ശ്വാസമെടുക്കാനും പുരോഗതിയുണ്ട്. ആവശ്യമനുസരിച്ച് ഓക്‌സിജന്‍ സപ്ലെ നല്‍കുന്നതിനാണ് മൂക്കിലെ ട്യൂബെന്നാണ് വത്തിക്കാന്‍ വിശദമാക്കുന്നത്. 21ാം വയസിഷ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കേണ്ടി വന്നതിനാല്‍ ശ്വാസ കോശ അണുബാധ മാര്‍പ്പാപ്പയ്ക്കുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. അര്‍ജന്റീനിയ സ്വദേശിയായ ഫ്രാന്‍സീസ് മാര്‍പ്പാപ്പ, പദവിയിലെത്തിയിട്ട് 12 വര്‍ഷമായി.

Francis pope