/kalakaumudi/media/media_files/2025/02/14/CraRxvxwZM0ueHnSHchw.jpg)
Rep. Img.
വത്തിക്കാന്‍ സിറ്റി: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാന്‍സിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ മാര്‍പാപ്പ വിമര്‍ശിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ദുര്‍ബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ട്രംപ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച യു.എസിലെ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പാപ്പയുടെ വിമര്‍ശനം.
നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരില്‍മാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുമെന്നും മോശമായി കലാശിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ് ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ്.