/kalakaumudi/media/media_files/2025/04/07/dtl0KTGklKVEJJFycmsv.jpg)
വത്തിക്കാനിലെ ജനങ്ങള്‍ക്കു മുന്നില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ഞായറാഴ്ച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ സെന്റ് പീറ്റേര്‍സ് ചത്വരത്തില്‍ എത്തി. ഫെബ്രുവരിയിലാണ് മാര്‍പാപ്പയെ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനാരോഗ്യത്തെത്തുടര്‍ന്ന് കുറേ നാളുകളായി പൊതുജനങ്ങളെ കാണാനോ, കുര്‍ബ്ബാന നടത്താനോ എത്തിയിരുന്നില്ല. പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മൂക്കില്‍ ട്യൂബിട്ട്, വീല്‍ച്ചെയറില്‍ ഇരിക്കുന്ന സ്ഥിതിയിലും മാര്‍പ്പാപ്പ വിശ്വാസികള്‍ക്കു മുന്നിലേക്ക് കടന്നു വന്നത്.വിശ്വാസികള്‍ക്ക് മികച്ച ഞായര്‍ ആശംസിക്കുകയും, തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി മാർപാപ്പയെ കാണാനായതിലെ സന്തോഷം പങ്കുവച്ച് വിശ്വാസികൾ. ഈസ്റ്ററിന് മാര്‍പ്പാപ്പ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും എന്നാൽ മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമുള്ളതിനാൽ ജോലികളിൽ തുടരുമെന്ന് വത്തിക്കാൻ വിശദമാക്കിയിരുന്നു.