മാര്‍പാപ്പ ഇന്ന് വിശ്വാസികളെ ആശീര്‍വദിക്കും

ആശുപത്രിയില്‍ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ ഇന്ന് വിശ്വാസികളെ ആശീര്‍വദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്

author-image
Biju
New Update
GGH

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടു. മാര്‍പാപ്പയെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തെ നയിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 

ഉടന്‍ തന്നെ അദ്ദേഹം വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നും രണ്ടാഴ്ചയായി ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വിവരിച്ചു. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.

ആശുപത്രിയില്‍ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ ഇന്ന് വിശ്വാസികളെ ആശീര്‍വദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. 

അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് മാര്‍പ്പാപ്പ വിശ്വാസികളെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Francis pope