ഒരുമാസത്തിനിടെ രണ്ടാംതവണ വീഴ്ച

വത്തിക്കാന്റെ ഇരുണ്ട ഇടപാടുകളെ കുറിച്ചുള്ള രേഖകള്‍ തനിക്ക് ലഭിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഴിഞ്ഞ ദിവസം പുറത്തറങ്ങിയ പുസ്തകത്തല്‍ പറഞ്ഞ് ഏറെ ചര്‍ച്ചയായിരുന്നു.

author-image
Biju
New Update
pope

Pope Francis

വത്തിക്കാന്‍ സിറ്റി: വസതിയില്‍ വച്ചുണ്ടായ വീഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൈക്ക് പരിക്കേറ്റതായി വത്തിക്കാന്‍ ന്യൂസ് വെളിപ്പെടുത്തി. സാന്താ മാര്‍ട്ടയിലെ മാര്‍പാപ്പയുടെ വസതിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടു. വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം രണ്ടാം തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അപകടമുണ്ടാകുന്നത്. 88 കാരനായ മാര്‍പ്പാപ്പയ്ക്ക് ആഴ്ചകള്‍ക്കു മുന്‍പ് താടിയില്‍ പരിക്കേറ്റിരുന്നു. കാല്‍ മുട്ടിലേത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മാര്‍പാപ്പ വീല്‍ ചെയറിന്റെ സാഹയത്തോടെയാണ് സാധാരണയായി സഞ്ചരിക്കാറുള്ളത്.

വത്തിക്കാന്റെ ഇരുണ്ട ഇടപാടുകളെ കുറിച്ചുള്ള രേഖകള്‍ തനിക്ക് ലഭിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഴിഞ്ഞ ദിവസം പുറത്തറങ്ങിയ പുസ്തകത്തല്‍ പറഞ്ഞ് ഏറെ ചര്‍ച്ചയായിരുന്നു. തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമനില്‍ നിന്ന് അധികാരമേറ്റപ്പോള്‍ കത്തോലിക്കാ സഭയിലെ 'ദുരുപയോഗം' , 'ഇരുണ്ട ഇടപാടുകള്‍' എന്നിവ വിശദമാക്കുന്ന രേഖകള്‍ നിറഞ്ഞ ഒരു 'വലിയ വെളുത്ത പെട്ടി' തനിക്ക് പാരമ്പര്യമായി ലഭിച്ചതായാണ് ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ എഴുത്തുകാരന്‍ കാര്‍ലോ മുസ്സോ എഴുതിയ പോണ്ടിഫിന്റെ( മാര്‍പാപ്പയുടെ) ആത്മകഥയായ സ്പെറ (പ്രതീക്ഷ)യിലാണ് ഈ വെളിപ്പെടുത്തല്‍. ഈ പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങി. കത്തോലിക്കാ അധിപനായി സ്ഥാനത്ത് ഇരിക്കുന്ന ഒരു മാര്‍പ്പാപ്പ ആദ്യമായിട്ടാണ് ഇത്തരമൊരു ആത്മകഥ എഴുതുന്നത്.

ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി തന്റെ മുന്‍ഗാമിയായിരുന്ന മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് 2013ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായത്. 'അദ്ദേഹം എനിക്ക് ഒരു വലിയ വെളുത്ത പെട്ടി തന്നു,' എന്ന് ഫ്രാന്‍സിസ് തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ''എല്ലാം ഇവിടെയുണ്ട്,' സ്ഥാനമൊഴിഞ്ഞ മാര്‍പാപ്പ തന്നോട് പറഞ്ഞതായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. അതേസമയം, ദുരുപയോഗം, അഴിമതി, ഇരുണ്ട ഇടപാടുകള്‍, തെറ്റായ പ്രവൃത്തികള്‍ ഇതൊക്കെയായിരുന്നു ആ വെളുത്ത പെട്ടിയില്‍ ഉണ്ടായിരുന്നതെന്ന് മാര്‍പാപ്പ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരത്തിലുള്ള ഒരു വെളുത്ത പെട്ടി ഉണ്ടെന്ന് ലോകത്തോട് വെളിപ്പെടുത്തുന്നത് ഇത് ആദ്യമായിട്ടാണെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വത്തിക്കാനിലെ അഴിമതി, ആഭ്യന്തര കലഹങ്ങള്‍, സാമ്പത്തിക കെടുകാര്യസ്ഥത തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങിയ ഒരു വലിയ ചരിത്ര രേഖകളാണ് ആ പെട്ടിയിലുണ്ടായിരുന്നത്. അതേസമയം, കത്തോലിക്കാ സഭയുടെ നേതാവെന്ന നിലയില്‍, താന്‍ ഇപ്പോഴും 'തെറ്റുകളും പാപങ്ങളും' ചെയ്യുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മതിക്കുന്നുണ്ട്.

pope francis