മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരം, ലോകം മുഴുവനും പ്രാർത്ഥനയിൽ

ശ്വാസകോശ അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. അണുബാധയ്ക്കു ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് മാർപാപ്പ .

author-image
Rajesh T L
New Update
rom

വത്തിക്കാൻസിറ്റി : മാർപാപ്പയുടെസ്ഥിതിഗുരുതരമായിതുടരുമ്പോൾലോകംമുഴുവനുംപ്രാർത്ഥനയിൽ. കടുത്ത ന്യൂമോണിയബാധിച്ചതിനാൽരണ്ടുശ്വാകോശങ്ങൾതകരാറിൽആയിരിക്കുകയാണ്. ശ്വാസകോശ അണുബാധയ്ക്കു ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് മാർപാപ്പ .

അദ്ദേഹംതനിക്കുവേണ്ടിപ്രത്ഥിക്കണംഎന്ന് എല്ലാരോടും അഭ്യത്ഥിച്ചിട്ടുണ്ട്. റോമിലെആശുപത്രിയ്ക്ക് മുന്നി ആയിരങ്ങളാണ്പ്രാർത്ഥനയോടെകാത്തുനിൽക്കുകയാണ്. മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾമാറ്റിച്ചു. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.

കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്‌സ്‌റേപരിശോധനയിൽആണ്ന്യൂമോണിയകണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണ്സൂചന.

ണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. ജന്മനാടായഅർജന്റീനയിൽവച്ചു 20 കളുടെതുടക്കത്തിൽശ്വാസകോശത്തിന്റെഒരുഭാഗം മുറിച്ചെടുത്തിരുന്നു.

അനാരോഗ്യം ബാധിച്ചിരുന്ന മാർപാപ്പയെ 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .പിന്നീടാണ്ന്യൂമോണിയആണെന്ന്കണ്ടെത്തിയത്. പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2021 ജൂണിൽ അദ്ദേഹത്തിനു വൻകുടൽ ശസ്ത്രക്രിയ നടത്തിയിരുന്നു. നടുവേദനയും കാൽമുട്ടിലെ പ്രശ്നവും കാരണം പലപ്പോഴും മാർപാപ്പ വീൽചെയറോ വോക്കിങ് സ്റ്റിക്കോ ഉപയോഗിക്കാറുണ്ട്.

Francis pope italy