അവസാന കത്തും നല്‍കി; പോസ്റ്റല്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ആദ്യ രാജ്യമായി ഇവര്‍

റിപ്പോര്‍ട്ട് പ്രകാരം 2000ലേതിനെ അപേക്ഷിച്ച് 90 ശതമാനം കുറവ് കത്തുകളാണ് 2004ല്‍ ഡെലിവറി ചെയ്തത്. പല രാജ്യങ്ങളിലും ഇത്തരത്തില്‍ പോസ്റ്റല്‍ സര്‍വീസുകള്‍ ശോചനീയാവസ്ഥയിലാണ്.

author-image
Biju
New Update
postal

കോപ്പന്‍ഹേഗന്‍: അവസാന കത്തും എത്തിച്ച് നല്‍കി ഡെന്‍മാര്‍ക്ക് ചൊവ്വാഴ്ച പോസ്റ്റല്‍ സര്‍വീസ് സേവനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പൂര്‍ണമായും ഡിജിറ്റല്‍ കമ്യൂണിക്കേഷനിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് 400 വര്‍ഷം പഴക്കമുള്ള പോസ്റ്റല്‍ സംവിധാനം നിര്‍ത്തലാക്കിയത്. ഇതോടെ പോസ്റ്റല്‍ സര്‍വീസ് നിര്‍ത്തലാക്കുന്ന ആദ്യ രാജ്യമായി ഡെന്‍മാര്‍ക്ക് മാറി.

റിപ്പോര്‍ട്ട് പ്രകാരം 2000ലേതിനെ അപേക്ഷിച്ച് 90 ശതമാനം കുറവ് കത്തുകളാണ് 2004ല്‍ ഡെലിവറി ചെയ്തത്. പല രാജ്യങ്ങളിലും ഇത്തരത്തില്‍ പോസ്റ്റല്‍ സര്‍വീസുകള്‍ ശോചനീയാവസ്ഥയിലാണ്.

ഓണ്‍ലൈന്‍ സംവധാനങ്ങള്‍ സജീവമായതോടെ പരമ്പരാഗത ആശയ വിനമയ സംവിധാനങ്ങള്‍ മണ്‍മറഞ്ഞു പോവുകയാണ്. ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഡെന്‍മാര്‍ക്ക് മെയില്‍ ബോക്‌സുകള്‍ പിന്‍വലിച്ചു തുടങ്ങിയിരുന്നു. ചൊവ്വാഴ്ചയോടെ മുഴുവന്‍ മെയില്‍ ബോക്‌സുകളും രാജ്യം പിന്‍വലിച്ചു.