/kalakaumudi/media/media_files/2025/12/07/alaska-2025-12-07-15-22-03.jpg)
വാഷിങ്ടണ്‍: കാനഡ- അലാസ്‌കാ അതിര്‍ത്തിയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. യാകുടാറ്റിലും ജുനൗവിലും ഭൂചലനം അനുഭവപ്പെട്ടതായി യുഎസ്ജിഎസ് അറിയിച്ചു. ഭീതി വേണ്ടെങ്കിലും സുനമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 11:41 നാണ് ഭൂകമ്പമുണ്ടായത്. അലാസ്‌കയിലെ ജുനൗവിന് ഏകദേശം 370 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും യുകോണിലെ വൈറ്റ്‌ഹോഴ്‌സിന് 250 കിലോമീറ്റര്‍ പടിഞ്ഞാറായും ആണ് പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തെക്കുറിച്ച് ഡിറ്റാച്ച്‌മെന്റിന് രണ്ട് 911 കോളുകള്‍ ലഭിച്ചതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് സാര്‍ജന്റ് കാലിസ്റ്റ മക്ലിയോഡ് പറഞ്ഞു. വീടുകളിലെ ഷെല്‍ഫുകളില്‍ നിന്നു പാത്രങ്ങള്‍ താഴെ വീണതായി പലരും അറിയിച്ചു. ഒരിടത്തും ഇതുവരെ മരണമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
