/kalakaumudi/media/media_files/2025/12/07/jawhar-2025-12-07-13-44-10.jpg)
ജവാഹർ കെ. എഞ്ചിനീയർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബുജി ബത്തേരി, സത്താർ കുന്നിൽ, ഹിക്മമത്ത് ടി, വിഭീഷ് തിക്കോടി എന്നിവർ ആശംസകൾ നേർന്നു.
കുവൈറ്റ്: കുവൈറ്റിലെ പ്രവാസി എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റ് സംഘടിപ്പിച്ച 'കഥായനം 25' സാഹിത്യ സംഗമം വൻവിജയത്തോടെ സമാപിച്ചു. വയലാർ അവാർഡ് ജേതാവുകൂടിയായ പ്രശസ്ത കഥാകാരൻ വി.ജെ. ജയിംസിന്റെ സാന്നിധ്യം കൊണ്ടാണ് ഈ സാഹിത്യ സംഗമം ശ്രദ്ധേയമായത്. ഫഹാഹീൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ വെച്ച് 2025 ഡിസംബർ 05 വെള്ളിയാഴ്ചയായിരുന്നു കുവൈറ്റിലെ സാഹിത്യ പ്രേമികൾക്കായി ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രശസ്ത സാഹിത്യകാരൻ വി.ജെ. ജയിംസ് 'കഥായനം 25' സാഹിത്യ സംഗമം ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു.
ജവാഹർ കെ. എഞ്ചിനീയർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബുജി ബത്തേരി, സത്താർ കുന്നിൽ, ഹിക്മമത്ത് ടി, വിഭീഷ് തിക്കോടി എന്നിവർ ആശംസകൾ നേർന്നു. പ്രേമൻ ഇല്ലത്ത് സ്വാഗതവും സീന രാജ വിക്രമൻ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ കോഡിനേഷൻ ചുമതല സേവ്യർ വിജയകരമായി നിർവ്വഹിച്ചു. മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം സതീശൻ പയ്യന്നൂർ വി.ജെ. ജയിംസിന് കൈമാറി.
പരിപാടിയുടെ പ്രധാന സെഷനുകൾ കഥയുടെ വിവിധ മാനങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു, ഇത് കഥാകാരന്മാർക്ക് പുതിയ ദിശാബോധം നൽകി.
'കഥാരൂപം': പ്രേമൻ ഇല്ലത്ത് മോഡറേറ്ററായ ഈ സെഷനിൽ കഥയുടെ ഘടനയും ജനിതകവും ചർച്ചാവിഷയമായി. 'കഥാശില്പം': ഷിബു ഫിലിപ്പ് മോഡറേറ്ററായ സെഷനിൽ കഥയുടെ വിവിധ വഴിത്താരകളെക്കുറിച്ച് വി.ജെ. ജയിംസ് വിശദീകരിച്ചു. 'കഥാത്മം': ജ്യോതിദാസ്.പി.എൻ മോഡറേറ്ററായ ഈ സെഷനിൽ കഥയുടെ സൗന്ദര്യവും ആത്മാവും ചർച്ചാവിഷയമായി.
വി.ജെ. ജയിംസ് തന്നെ വിലയിരുത്തൽ നനടത്തിയ 'കഥായനം' സെഷനിൽ, പങ്കെടുത്ത കഥകളുടെ പൊതു അവലോകനം നടന്നു. സീന രാജ വിക്രമൻ, ജവാഹർ.കെ.എഞ്ചിനീയർ എന്നിവർ മോഡറേറ്റർമാരായിരുന്നു.
അഷ്റഫ് കാളത്തോട് അവതരിപ്പിച്ച 'കഥാരവം' സെഷനിൽ 'ഒറ്റപ്പെടലിന്റെ ഭൂഖണ്ഡങ്ങളിൽ മലയാളി തീർത്ത എഴുത്തുലോകം' എന്ന വിഷയം ചർച്ച ചെയ്തു. ജലിൻ തൃപ്രയാർ, എഴുത്തിന്റെ മേഖലയിൽ AI സാധ്യതകൾ എന്ന വിഷയം അവതരിപ്പിച്ചു. എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി ഈ സെഷന് നേതൃത്വം നൽകി.
പരിപാടിയോടനുബന്ധിച്ച് കുവൈറ്റിലെ എഴുത്തുകാരുടെ 'കഥാശോഭ' പുസ്തക പ്രകാശനവും നടന്നു. കൂടാതെ, 'കഥാവരി' പുസ്തക പ്രദർശനവും ചിത്രകാരൻ ഉത്തമൻ വളത്തുകാട് ഒരുക്കിയ 'കഥാചിത്രം' പ്രദർശനവും സാഹിത്യപ്രേമികൾക്കായി ഒരുക്കിയിരുന്നു.
അഷ്റഫ് കാളത്തോടിന്റെ കവിതാസമാഹാരമായ് 'അന്തർഭാവങ്ങൾ' കവർ പ്രകാശനം വി.ജെ. ജെയിംസ് നിർവ്വഹിച്ചു. പ്രസാധകരായ നെപ്ട്യൂൺ ബുക്സ് കൊല്ലം, 'അന്തർഭാവങ്ങൾ' വായനക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുമെന്ന് ആശംസിച്ചു.
ശില്പശാലയുടെ ഭാഗമായി കഥയെഴുതിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തശേഷം സമാപന സമ്മേളനത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു. കഥയുടെ രൂപം, ശില്പം, ആത്മാവ് എന്നിവയെക്കുറിച്ച് പുതിയ അവബോധം നേടാനും, സംവാദങ്ങൾ ഓരോ എഴുത്തുകാരനും പുതിയ ദിശാബോധം നൽകാനും സഹായകമായി.
"നമ്മളിലൊരു കഥയുണ്ട്, നമുക്കറിയാവുന്ന കഥകളുണ്ട്, നമ്മെ തേടിയെത്തുന്ന കഥകളുമുണ്ട്. അവയെ നമുക്ക് അക്ഷരങ്ങളാക്കാം, വാക്കുകളാക്കാം, വാക്യങ്ങളാക്കാം. വരൂ നമുക്കാ വിഹായസ്സിലെ നക്ഷത്രങ്ങളാവാം,"
ഈ ഹൃദയസ്പർശിയായ വാക്കുകൾ ചടങ്ങിൽ പങ്കെടുത്തവരുടെ ശ്രദ്ധ ആകർഷിച്ചു. പരന്ന വായനയോടെ പുതിയ ദിശാബോധത്തോടെ ഇനിയും കഥകൾ എഴുതും എന്ന ആത്മവിശ്വാസത്തോടെയായിരുന്നു കഥാകാരന്മാരും സാഹിത്യ പ്രവർത്തകരും സംഗമത്തിൽ നിന്ന് പിരിഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
