മോസ്‌കോ: സിറിയൻ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് വിശദീകരണവുമായി പ്രസിഡൻ്റ് ബാഷർ അൽ അസദ്. എനിക്ക് സിറിയ വിടാൻ ഉദ്ദേശമില്ല. എന്നാൽ എന്നെ പിടികൂടി അവരുടെ രാജ്യത്തേക്ക് കൊണ്ടുവന്നത് റഷ്യൻ സൈനികരാണെന്ന് സിറിയയിൽ നിന്നും ഒളിച്ചോടിയ പ്രസിഡണ്ട് അസദ് പറയുന്നു. 2000 മുതൽ സിറിയയുടെ പ്രസിഡന്റായിരുന്നു ബാഷർ അൽ അസദ്. അദ്ദേഹത്തിനെതിരെയുള്ള ആഭ്യന്തരയുദ്ധം 2011 മുതൽ 2016 വരെയാണ് നീണ്ടുനിന്നത്.8 വർഷത്തിനുശേഷം ആഭ്യന്തരയുദ്ധം രൂക്ഷമായി.സിറിയൻ ജനതയെ കട്ടും മുടിച്ചും ദ്രോഹിച്ചും കൊന്നും തടവിലാക്കിയും അസദ് ഭരണകൂടം ഏകാധിപത്യ ഭരണം തുടരുകയായിരുന്നു.
എല്ലാത്തിനും പരിസമാപ്തി കുറിച്ച് കൊണ്ട് അസദിന്റെ ഏകാധിപത്യ പ്രസിഡന്റ് ഭരണത്തെ വിമതർ അട്ടിമറിച്ച് ഭരണം കൈയാളി.അവർ എല്ലാ നഗരങ്ങളും പിടിച്ചെടുത്തു.ഡിസംബർ 8ന് റഷ്യൻ സൈനിക താവളം ആക്രമിച്ച് തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തു.അബു മുഹമ്മദ് അൽ ജൊലാനിയുടെ നേതൃത്വത്തിലുള്ള ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ നേതൃത്വത്തിലുള്ള വിമതർ അസാദിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ അസദിന്റെ രക്ഷക്കായെത്തിയത് റഷ്യയുടെയും ഇറാൻ്റെയും സൈന്യമായിരുന്നു.
അസദും റഷ്യയും തമ്മിൽ നല്ല സൗഹൃദമുണ്ട്.ഇതേത്തുടർന്നാണ് ഇയാൾ റഷ്യയിൽ അഭയം പ്രാപിച്ചത്.ഈ സാഹചര്യത്തിലാണ് അസദ് ആദ്യമായി സംഭവത്തെക്കുറിച്ച് വിശദീകരണവുമായി എത്തുന്നത്.അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.
അസദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :ഞാൻ എട്ടാം തീയതി രാവിലെയാണ് ഡമാസ്കസിൽ നിന്ന് പുറപ്പെട്ടത്. തീരദേശ പ്രവിശ്യയായ ലതാകിയയിലെ റഷ്യൻ ഉടമസ്ഥതയിലുള്ള താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഞാൻ അവിടം വിടുന്നത്.എന്നെ സംബന്ധിച്ചിടത്തോളം,വിമതരെ നേരിടാൻ തന്നെയാണ് കരുതിയിരുന്നത്.എനിക്ക് സിറിയ വിടാൻ ഒട്ടും ആഗ്രഹമില്ലായിരുന്നു.രാജ്യത്തെ ഭീകരർക്കെതിരെ പോരാടുക എന്നതായിരുന്നു എൻ്റെ ഉദ്ദേശം.നിലവിൽ രാജ്യം ഭീകരരുടെ കൈകളിലാണ്.വ്യക്തിപരമായ നേട്ടങ്ങൾക്കായി ഞാൻ ഒരിക്കലും അധികാരം ദുർവിനിയോഗം ചെയ്തിട്ടില്ല.സിറിയയിലെ ജനങ്ങൾ അവർ വിശ്വസിക്കുന്ന സംരക്ഷകനായി ഞാൻ എന്നെ കരുതുന്നു.സിറിയ വീണ്ടും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.