വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ തിരി തെളിച്ച് പ്രസിഡന്റ് ട്രംപ്

ഇരുട്ടിനുമേല്‍ പ്രകാശത്തിന്റെ വിജയമാണ് ദീപാവലി. അതിന്റെ പ്രതീകമായാണ് ദീപം കൊളുത്തുന്നത്. അത് നന്മയുടെയും അറിവിന്റെയും വിജയമാണെന്നും ട്രംപ് പറഞ്ഞു

author-image
Biju
New Update
trump diwali

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ നിലവിളക്കില്‍ ദീപം തെളിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദീപാവലി ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഞാന്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതായി തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്കും അമേരിക്കയിലുളള ഇന്ത്യക്കാര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകളും ട്രംപ് അറിയിച്ചു. ഇരുട്ടിനുമേല്‍ പ്രകാശത്തിന്റെ വിജയമാണ് ദീപാവലി. അതിന്റെ പ്രതീകമായാണ് ദീപം കൊളുത്തുന്നത്. അത് നന്മയുടെയും അറിവിന്റെയും വിജയമാണെന്നും ട്രംപ് പറഞ്ഞു.

പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഗ്രേറ്റ് ഫ്രണ്ട് എന്നാണ് വിശേഷിപ്പിച്ചത്. ഞാന്‍ മോദിയുമായി സംസാരിച്ചു. നല്ലൊരു സംഭാഷണം നടത്തി. ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് അതില്‍ വളരെ താല്‍പര്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മോദി ഒരു മികച്ച വ്യക്തിയാണ്. വര്‍ഷങ്ങളായി അദ്ദേഹം മികച്ച സുഹൃത്താമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ഒഡിഎന്‍ഐ ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി കുഷ് ദേശായി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ വൈറ്റ്ഹൗസ് ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു.

donald trump