/kalakaumudi/media/media_files/2025/06/18/MODI G7-a0f5d29f.jpg)
ജി 7 ഉച്ചകോടിയില്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി, പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച ആഗോള നേതാക്കള്‍ക്ക് നന്ദി പറയുകയും ചെയ്തു.തന്റെ പ്രസംഗത്തില്‍, ഭീകരതയ്ക്കെതിരായ ആഗോള നടപടി ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദി നേതാക്കളോട് ആവശ്യപ്പെട്ടു, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു സംസാരിക്കുകയും ചെയ്തു. 'ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, നമ്മുടെ ചിന്തയും നയവും വ്യക്തമായിരിക്കണം - ഏതെങ്കിലും രാജ്യം ഭീകരതയെ പിന്തുണയ്ക്കുകയാണെങ്കില്, അതിന് വില നല്‍കേണ്ടിവരും,' എന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളടക്കം 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പകരാമായി പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ ലക്ഷ്യം വച്ചുകൊണ്ട് ഇന്ത്യ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന് സിന്ദൂറിന്ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ പരിപാടിയാണിത്.
ജി 7 ഉച്ചകോടിയിലെ തന്റെ പ്രസംഗത്തില്‍, സുസ്ഥിരമായ ഒരു പാതയിലൂടെ എല്ലാവര്ക്കും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ആഗോള സംരംഭങ്ങളായ ഐഎസ്എ, സിഡിആര്‍ഐ, ഗ്ലോബല്‍ ബയോഫ്യൂവല്‍സ് അലയന്‍സ് എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.