/kalakaumudi/media/media_files/2025/08/29/narendramodi-2025-08-29-12-54-32.jpg)
ബീജിങ്: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ സംഘടന കൂട്ടമായി നേരിടണമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‌സിഒ ഉറച്ച നിലപാട് എടുക്കണം.
ഇറാനിലെ ചാബഹാര്‍ തുറമുഖം വ്യാപാര ബന്ധത്തില്‍ നിര്‍ണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ പഹല്‍ഗാം ആക്രമണം പരാമര്‍ശിച്ച മോദി, മാനുഷികതയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കുമെതിരായ ആക്രമണമാണ് പഹല്‍ഗാമില്‍ കണ്ടതെന്നും പറഞ്ഞു. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
അതേസമയം, ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ ചര്‍ച്ച നടത്തി. ഫോട്ടോ സെഷന് മുന്‍പായാണ് മൂന്ന് നേതാക്കളും ചേര്‍ന്ന് ഹ്രസ്വ ചര്‍ച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയില്‍ മോദി എത്തിയത് വ്‌ളാദിമിര്‍ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിന്‍പിങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ചൈനയിലെ ടിന്‍ജിയാനിലാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കാനാണ് സാധ്യത.
റഷ്യ -യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വെടിനിര്‍ത്തലിനെക്കുറിച്ച് താന്‍ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്‍കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഡോണള്‍ഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചര്‍ച്ചയാകും. ഇന്നലെ പ്രസിഡന്റ് ഷി ജിന്‍പിങ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ കായ് ചി, വിയറ്റ്മിന്റെയും നേപ്പാളിന്റെയും പ്രധാനമന്ത്രിമാര്‍, മ്യാന്‍മാര്‍ സീനിയര്‍ ജനറല്‍ എന്നിവരെ മോദി കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.