/kalakaumudi/media/media_files/2025/08/30/diana-2025-08-30-14-39-57.jpg)
ലണ്ടന്‍: ബ്രിട്ടിഷ് രാജാവ് ചാള്‍സിന്റെ ആദ്യഭാര്യയും ലോകപ്രശസ്ത രാജകുമാരിയുമായിരുന്ന ഡയാന ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നല്‍കിയ രഹസ്യ പേടകം തുറന്നു. തടിയും ഈയവും കൊണ്ടുണ്ടാക്കിയ പെട്ടി 1990ല്‍ ആണ് ഡയാന ആശുപത്രിയില്‍ സൂക്ഷിക്കാനേല്‍പിച്ചത്. 35 വര്‍ഷമായി ഇത് ഭൂമിക്കടിയിലായിരുന്നു.
ഡയാനയുടെ വ്യക്തിപരമായ വസ്തുക്കളാണ് പേടകത്തിനുള്ളില്‍. 1999ല്‍ പുറത്തിറങ്ങിയ കൈലി മിനോഗിന്റെ റിഥം ഓഫ് ലവ് എന്ന ആല്‍ബം, ഒരു ചെറിയ പോക്കറ്റ് ടിവി, ഒരു പാസ്‌പോര്‍ട്, ഒരു ദിനപത്രം, ഡയാനയുടെ ഒരു ഫോട്ടോ എന്നിവയാണു പേടകത്തിനുള്ളിലുണ്ടായിരുന്നത്. 1989 മുതല്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായിരുന്നു ഡയാന. അക്കാലത്താണ് ഒരു സുവനീര്‍ എന്ന നിലയ്ക്ക് ടൈം ക്യാപ്‌സ്യൂള്‍ വിഭാഗത്തിലുള്ള പേടകം ആശുപത്രിയില്‍ മറവ് ചെയ്തത്.
ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ കുട്ടികളുടെ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പേടകം പുറത്തെടുത്തത്. ഒരു കൈലി മിനോഗ് സിഡി, ഒരു പോക്കറ്റ് ടിവി, ഒരു പാസ്പോര്‍ട്ട്, ഒരു സോളാര്‍ പവര്‍ കാല്‍ക്കുലേറ്റര്‍ എന്നിവ ഉള്‍പ്പെടെ, ഡയാനയുടെ വ്യകതിപരമായ നിരവധി വസ്തുക്കളാണ് ഈ പെട്ടിയിലുണ്ടായിരുന്നത്.
1991-ല്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ വെറൈറ്റി ക്ലബ് ബില്‍ഡിംഗിന്റെ തറക്കല്ലിടല്‍ ചടങ്ങിനോടനുബന്ധിച്ചാണ് ഈ ടൈം ക്യാപ്സ്യൂള്‍ അടക്കം ചെയ്തത്. അന്ന് ആശുപത്രിയുടെ പ്രസിഡന്റായിരുന്ന ഡയാന രാജകുമാരി, ബ്ലൂ പീറ്റര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത രണ്ട് കുട്ടികളോടൊപ്പം ചേര്‍ന്നാണ് ഇതിലെ സാധനങ്ങള്‍ തിരഞ്ഞെടുത്തത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കാനായിട്ടായിരുന്നു ഇത് അടക്കം ചെയ്തിരുന്നത്. എന്നാല്‍, പുതിയ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം ആവശ്യമായതുകൊണ്ടാണ് ഇത് നേരത്തെ പുറത്തെടുത്തത്.
ടൈം ക്യാപ്സ്യൂളില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, അവയെല്ലാം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ സംരക്ഷിക്കപ്പെട്ടു.
ഡേവിഡ് വാട്സണ്‍ എന്ന 11 വയസ്സുകാരനാണ് കൈലി മിനോഗിന്റെ 'റിഥം ഓഫ് ലവ്' എന്ന ആല്‍ബത്തിന്റെ സിഡി തിരഞ്ഞെടുത്തത്. 'Better the Devil You Know', 'What Do I Have to Do', 'Shocked' തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്.
ഡേവിഡ് തിരഞ്ഞെടുത്ത മറ്റ് വസ്തുക്കളാണ് ഒരു പാസ്പോര്‍ട്ടും പുനരുപയോഗിച്ച പേപ്പറിന്റെ ഒരു ഷീറ്റും.
സില്‍വിയ ഫൗള്‍ക്കെസ് എന്ന 9 വയസ്സുകാരി ബ്രിട്ടീഷ് നാണയങ്ങള്‍, അഞ്ച് മരവിത്തുകള്‍, ഒരു സ്‌നോഫ്‌ലേക്ക് ഹോളോഗ്രാം എന്നിവയാണ് തിരഞ്ഞെടുത്തത്.
ക്യാപ്സ്യൂള്‍ അടക്കം ചെയ്ത ദിവസത്തെ ടൈംസ് പത്രത്തിന്റെ ഒരു കോപ്പിയും ഇതിലുണ്ടായിരുന്നു. 'Cooked meats bring out Soviet voters in droves' തുടങ്ങിയ അന്നത്തെ പ്രധാന വാര്‍ത്തകള്‍ അതില്‍ കാണാം.
1990-കളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു കാസിയോ പോക്കറ്റ് ടിവിയും പെട്ടിയിലുണ്ടായിരുന്നു.
1989- ലാണ് ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായി ഡയാന സ്ഥാനമേറ്റിരുന്നത്. 1997-ല്‍ മരണപ്പെടുന്നതിന് മുന്‍പ് പലതവണ അവര്‍ ആശുപത്രി സന്ദര്‍ശിക്കുകയും കുട്ടികളുമായി സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ അവര്‍ മുന്‍കൈയെടുത്തിരുന്നു. പുതിയ കാന്‍സര്‍ സെന്ററിലൂടെ കുട്ടികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ടൈം ക്യാപ്സ്യൂള്‍ തുറന്നപ്പോള്‍, 1991-ല്‍ ജനിച്ചവരോ അന്ന് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നവരോ ആയ ജീവനക്കാരും അവിടെ സന്നിഹിതരായിരുന്നു. 1872-ല്‍ രാജ്ഞി അലക്‌സാണ്ട്രയും ഇതുപോലെ ഒരു ടൈം ക്യാപ്സ്യൂള്‍ അടക്കം ചെയ്തിരുന്നു. എന്നാല്‍, അത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇത് ഡയാന രാജകുമാരിയുടെ ഓര്‍മ്മകളെ വീണ്ടും പുതുക്കുക മാത്രമല്ല, ഒരു കാലഘട്ടത്തെ ഓര്മപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. 1997 ല്‍ തന്റെ 36-ാം വയസിലാണ് ഫ്രാന്‍സിലെ പാരീസില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഡയാന കൊല്ലപ്പെട്ടത്.
മുന്‍പും പല രാജകുമാരിമാരും ഇത്തരം പേടകങ്ങള്‍ മറവു ചെയ്തിട്ടുണ്ട്. 1872ല്‍ അലക്‌സാന്‍ഡ്ര രാജകുമാരി ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ഒരു പേടകം മറവു ചെയ്തിരുന്നു. എന്നാല്‍ അത് ഇതുവരെ തുറന്നിട്ടില്ല. ബ്രിട്ടിഷ് പ്രഭുകുടുംബത്തിലെ അംഗമായിരുന്ന ഡയാന ഒരു കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചറായിരുന്നു ആദ്യനാളുകളില്‍ .1981ല്‍ അവര്‍ ചാള്‍സ് രാജകുമാരനെ വിവാഹം കഴിച്ചു. 75 കോടി ആളുകളാണ് ഈ വിവാഹം ടിവിയില്‍ കണ്ടത്. വില്യം, ഹാരി എന്ന 2 മക്കളാണ് ചാള്‍സ്ഡയാന ദമ്പതികള്‍ക്കു പിറന്നത്.
കാമില പാര്‍ക്കറുമായി ചാള്‍സിനുണ്ടായ വിവാഹേതരബന്ധവും അന്യോന്യമുള്ള പൊരുത്തക്കേടുകളും ഇരുവരുടെയും വിവാഹജീവിതത്തെ ഉലച്ചു. 1996ല്‍ ഇരുവരും വിവാഹമോചനം നേടി. വളരെ ശ്രദ്ധിച്ചുള്ള വസ്ത്രധാരണവും ഒരേസമയം ക്ലാസിക്കും അതേസമയം ട്രെന്‍ഡിയുമായ സ്‌റ്റൈലും ഡയാനയെ വേറിട്ടുനിര്‍ത്തി. അതു വിവാഹമോചന കാലയളവിലും തുടര്‍ന്നു.
ചാള്‍സിന്റെ വിവാഹേതരബന്ധം പുറത്തറിഞ്ഞതിനു പിന്നാലെ 1994ല്‍ കെന്‍സിങ്ടന്‍ ഗാര്‍ഡനില്‍ നടന്ന വാനിറ്റി ഫെയര്‍ ഗാലയില്‍ ഡയാന കറുത്ത വേഷമണിഞ്ഞെത്തി. ഈ കറുപ്പ് ഗൗണ്‍ പിന്നീട് ഡയാനയുടെ പ്രതികാരവേഷം അഥവാ റിവഞ്ച് ഡ്രസ് എന്ന പേരില്‍ അറിയപ്പെട്ടു. ഒരു ഓഫ്‌ഷോള്‍ഡര്‍ സില്‍ക് ഗൗണായിരുന്നു അത്. ഇന്നത്തെ കാലത്തെ രണ്ടു ലക്ഷം രൂപയായിരുന്നു അന്ന് അതിന്റെ വില. പില്‍ക്കാലത്ത് ഇത് 39,098 ബ്രിട്ടിഷ് പൗണ്ടുകള്‍ക്ക് ലേലത്തില്‍ വിറ്റു. ഡയാന അണിഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വസ്ത്രങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
