ഇസ്ലാമാബാദ് : ഭൂചലനത്തിന് പിന്നാലെ പാകിസ്ഥാനിലെ കറാച്ചിയിലെ ജയിലില്‍നിന്ന് 200ലേറെ തടവുകാര്‍ രക്ഷപ്പെട്ടു.ഞായാറാഴ്ച മുതല്‍ കാറാച്ചിയില്‍ അനുഭവപ്പെട്ട ചെറു ഭൂചലനങ്ങളെത്തുടര്‍ന്ന് തടവുകാരെ മാറ്റുന്നതിനിടയിലാണ് ഇവര്‍ രക്ഷപ്പെട്ടത്.ഇവരില്‍ 135 പേര്‍ ഇപ്പോഴും തടവിലാണെന്നും , ജയിലില്‍ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു.കറാച്ചിയിലെ മാളിര്‍ ജയിലില്‍ നിന്നാണ് കഴിഞ്ഞ ദിവസം തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെട്ടത്.ഞായറാഴ്ച രാത്രി മുതല്‍ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറുഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.തിങ്കളാഴ്ച രാത്രിയോടെ റിക്ടര്‍ സ്‌കെയില്‍ 2.6,2.8 തീവ്രത രേഖപ്പെടുത്തി.ജയില്‍ സ്ഥിതി ചെയ്യന്ന സ്ഥലത്തും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനിടെയാണ് കൂട്ടജയില്‍ച്ചാട്ടമുണ്ടായത്.ഏകദേശം അറുന്നൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളില്‍നിന്ന് പുറത്തിറക്കിയിരുന്നത്.തുടര്‍ന്ന് തടവുകാര്‍ ഈ അവസരം മുതലാക്കി ജയിലിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി.തടവുകാരില്‍ ചിലര്‍ മതില്‍ തകര്‍ത്തു പുറത്തു ചാടി എന്നാണ് കരുതുന്നത്.ഭൂചനലത്തെത്തുടര്‍ന്ന് മതിലിന് ബലക്ഷയമുണ്ടായിരുന്നു.ഇത് മുതലാക്കിയാണ് രക്ഷപ്പെടല്‍.ജയിലിന് പുറത്തിറക്കിയ തടവുകാര്‍ ഗേറ്റിന് മുന്നില്‍ സംഘടിക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി.ഇതിനിടെയാണ് നൂറോളം തടവുകാര്‍ ഗേറ്റ് ബലമായി തുറന്ന് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
പാകിസ്ഥാനില്‍ ഭൂചലനം അവസരമാക്കി തടവുകാര്‍; കൂട്ടജയില്‍ച്ചാട്ടം
ഞായറാഴ്ച രാത്രി മുതല്‍ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറുഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.തിങ്കളാഴ്ച രാത്രിയോടെ റിക്ടര്‍ സ്‌കെയില്‍ 2.6,2.8 തീവ്രത രേഖപ്പെടുത്തി.
New Update