/kalakaumudi/media/media_files/2026/01/26/myna-2026-01-26-09-40-44.jpg)
മെയ്‌നെ: അമേരിക്കയില്‍ വിമാനം തകര്‍ന്നുവീണു. മെയ്‌നെയിലെ ബങ്കോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയര്‍ന്ന സ്വകാര്യ വിമാനമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.
വിമാനത്തിലുണ്ടായ യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ഇവര്‍ എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650 വിമാനമാണ് അപകടത്തില്‍പെട്ടത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. അപകടത്തില്‍പെട്ട വിമാനത്തിന് തീപിടിച്ചു.
തീയണക്കാന്‍ അടിയന്തിര സേവനം ഉപയോഗപ്പെടുത്തി വിമാനത്താവള അധികൃതര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരും നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡും വ്യക്തമാക്കി.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. പറന്നുയര്‍ന്ന വിമാനം ഹിമപാതത്തില്‍ അകപ്പെട്ട് തകര്‍ന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
