ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ഉയര്‍ത്തുമെന്ന നിയുക്ത അമേരിക്കന്‍ പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ താരീഫ് ഉയര്‍ത്താനുള്ള തിരക്കിട്ട നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഒപ്പം ഇന്ത്യയ്ക്ക് അധിക നികുതി ചുമത്തിയാല്‍ അതിനെ ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ കൊണ്ടുവരുമെന്ന ട്രംപിന്റെ പ്രസ്്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്. 5-6 ശതമാനം വരുന്ന കുറഞ്ഞ തീരുവയാണ് ഇന്ത്യ വിദേശരാജ്യങ്ങള്‍ക്ക് ചുമത്തുന്നത്. ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് അധിക നികുതി വരുന്നത്. എന്നാല്‍ അത് പോലും ലോകവ്യാപാര സംഘടന നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കുറവാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതെല്ലാം പരിഗണിച്ചാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള കയറ്റുമതി തീരുവ ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നത്. ഇതിനായി സെക്ടര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഉല്‍പ്പന്നങ്ങളുടെ വിലയിരുത്തലുകള്‍ നടത്തുന്നത്. മന്ത്രാലയങ്ങളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെയും ഏകോപിച്ചാണ് വിലയിരുത്തലുകള്‍ നടത്തുന്നത്. എന്നാല്‍ ജനുവരിയില്‍ ട്രംപ് അധികാരത്തിലേറി നയം വ്യക്തമാക്കിയ ശേഷമെ ഇന്ത്യ തുടര്‍നപടിയ്ക്ക് ഒരുങ്ങുവെന്നും കേന്ദ്രം വ്യക്തമാക്കി.