/kalakaumudi/media/media_files/2025/04/06/E4tHx6aVTMTKtF7YRFC0.jpg)
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെയും, ട്രംപിന്റെ ഉപദേശക സ്ഥാനത്തുള്ള ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക്കിനെതിരെയും വ്യാപക പ്രതിഷേധവുമായി സമരക്കാര്‍ തെരുവുകളിലേക്കിറങ്ങി. മുഖ്യ സ്ഥലങ്ങളായ വാഷ്ങ്ടണ്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, ലോസ് ആഞ്ജലീസ് എന്നീ നഗരങ്ങളുള്‍പ്പടെയുള്ളിടങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിവിധ സംഘടനകളാണ് രാജ്യത്താകമാനം പ്രതിഷേധം സംഘടിപ്പിച്ചത്.
ചിലവുചുരുക്കലിന്റെ ഭാഗമായി നടക്കുന്ന കൂട്ടപിരിച്ചു വിടലുകള്‍, മനുഷ്യാവകാശ മേഖലയിലെ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന തീരുവ ചുമത്തല്‍ എന്നിവയ്ക്കു നേരെയാണ് പ്രതിഷേധം നടന്നത്. ഇങ്ങനെ പോയാല്‍ ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.