ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രതിഷേധം; 50 മരണം

ധാക്കയില്‍ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

author-image
Prana
New Update
beng
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനത്ത് പ്രതിഷേധം. ആയിരക്കണക്കിന് പേര്‍ അണിനിരന്നാണ് പ്രതിഷേധം നടക്കുന്നത്. ധാക്കയില്‍ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് രാവിലെ നടന്ന നിസ്സഹകരണ പരിപാടിയില്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയും സംവരണ പരിഷ്‌കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി യും ആവശ്യപ്പെട്ട് 'വിവേചന വിരുദ്ധ വിദ്യാഥി പ്രസ്ഥാന'ത്തി?ന്റെ ബാനറില്‍ പ്രതിഷേധക്കാര്‍ മു?ദ്രാവാക്യം മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലധികം സ്ഥലങ്ങളില്‍ പോലീസ് വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും തീയിട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും വിദ്യാര്‍ഥി പ്രതിഷേധകരും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്ക് ബംഗ്ലാദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചിരുന്നു.

 

bangladesh protest death